വീട്ടിൽ ചിരട്ടയുണ്ടോ; രുചികരമായ ചായ തയാറാക്കാം

SHARE

ഭക്ഷണലോകത്ത് പുതിയ പരീക്ഷണങ്ങൾ തുടരുകയാണ്. ഡാൽഗോന കോഫി കാപ്പിപ്രിയർ ആഘോഷിച്ച് ആരവം അടങ്ങിയപ്പോൾ ചായപ്രിയർക്ക് ആഘോഷിക്കാൻ ഇതാ കിടുക്കൻ ചായക്കൂട്ട്. ടേസ്റ്റി ചിരട്ട ചായയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • തിളപ്പിച്ച പാൽ – കാൽ കപ്പ്
  • പഞ്ചസാര, തേയില, വെള്ളം – ആവശ്യത്തിന് 
  • ഏലയ്ക്ക – രണ്ടെണ്ണം
coconut-shell-tea

തയാറാക്കുന്ന വിധം 

മൂന്നു കണ്ണു വരുന്ന ഭാഗമുള്ള ചിരട്ട വേണം ചായ തയാറാക്കാൻ. ചിരട്ട നനച്ച ശേഷം അകവശം വൃത്തിയാക്കുക. പെട്ടെന്നു തീ പിടിക്കുന്ന തരത്തിലുള്ള നാരുകളും കളയണം. സ്റ്റൗവിൽ ഒരു ചായയ്ക്ക് ആവശ്യമുള്ള വെള്ളം വച്ച് ലോ ഫ്ലേമിൽ തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഏലയ്ക്ക ചതച്ചിട്ട് ആവശ്യത്തിന് തേയിലയും ചേർത്തു തിളപ്പിക്കുക. തിളച്ച ശേഷം പാലു പതിയെ ഒഴിച്ചു ഇളക്കിയെടുക്കുക. തുടർന്ന്  പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം. ഒരു ചിരട്ട ഒരു തവണയേ ഉപയോഗിക്കാവൂ. തീ ലോ ഫ്ലേമിൽ തന്നെ വയ്ക്കാനും ശ്രദ്ധിക്കണം. 

English Summary: Coconut Shell Tea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA