ADVERTISEMENT

പച്ചമാങ്ങ വിളയുന്ന കാലത്ത് ചൂടിനെ പടി കടത്താൻ ഉഗ്രനൊരു മിൽക്ക് ഷേക്കായാലോ..?

ചേരുവകൾ

  • വിളഞ്ഞ പച്ചമാങ്ങ – 1 
  • തണുത്ത തിളപ്പിച്ച പാൽ – 2 കപ്പ്
  • പഞ്ചസാര – കാൽ കപ്പ്
  • ഏലയ്ക്ക – 2 
  • ഐസ് ക്യൂബ്സ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

green-mango-juice

മാങ്ങാ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിൽ രണ്ട് വിസിൽ കേൾക്കുന്നതു വരെ വേവിക്കുക. തണുത്ത ശേഷം മാങ്ങ മിക്സിയിലിട്ട് ആവശ്യത്തിനു പാലും പഞ്ചസാരയും ഏലയ്ക്കയും ഐസ് ക്യൂബ്സും ചേർത്ത് നന്നായി അടിച്ചെടുക്കുക. അലങ്കാരത്തിനായി പഴുത്ത മാങ്ങയുടെ ചെറിയ കഷ്ണങ്ങളും ചേർക്കാം. 

English Summary: Green Mango Juice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com