അഞ്ച് മിനിറ്റിനുള്ളിൽ കഡ റെഡി; പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ പാനീയം

kadha
SHARE

ലോക്ഡൗൺ നീട്ടുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദ പാനീയമായ കഡ കുടിക്കുന്നത് ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതോടെ കാഡയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചു. രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനും സഹായിക്കുന്ന പാനീയമാണിത്.

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ആയുർവേദ പാനീയമാണ് കഡ(Kadha). തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവയാണ് പ്രധാന

ചേരുവകൾ

 • തുളസി ഇല - 1 ടീസ്പൂൺ (7 or 8 ഇലകൾ)
 • ഏലയ്ക്ക - 1 ടീസ്പൂൺ
 • കറുവപ്പട്ട - 1 ടീസ്പൂൺ
 • ചുക്ക് - 1 ടീസ്പൂൺ
 • കുരുമുളക് - 1 ടീസ്പൂൺ
 • ഉണക്കമുന്തിരി
 • 2-3 കപ്പ് വെള്ളം
 • തേൻ അല്ലെങ്കിൽ ശർക്കര
 • നാരങ്ങ നീര്

തയാറാക്കുന്ന വിധം

 • ഒരു പാനിൽ 2-3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
 • കുരുമുളകും കറുവപ്പട്ടയും നന്നായി പൊടിച്ചെടുക്കണം.
 • വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം.
 • അൽപ സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക.
 • രുചി കൂട്ടാൻ തേൻ അല്ലെങ്കിൽ ശർക്കരയും അതോടൊപ്പം നാരങ്ങ നീരും ചേർക്കാം.

Note - ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, തുളസി എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിൽ ചേർത്തും ഈ പാനീയം തയാറാക്കും.

English Summary: Kadha medicinal decoction, Prime Minister Narendra Modi urged people to drink it to boost their immune system.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA