ADVERTISEMENT

ബേക്കറി പലഹാരങ്ങൾ കിട്ടാനില്ലാതെ സങ്കടപ്പെടുന്ന കൊച്ചു കൂട്ടുകാർക്ക് വീട്ടിൽ തയാറാക്കി കൊടുക്കാം ഡയമണ്ട് കട്സ്. എണ്ണയിൽ വറത്തു കോരി പഞ്ചസാരപൊടിച്ചത് വിതറി എടുത്താൽ എപ്പോൾ തീർന്നെന്നു ചോദിച്ചാൽ മതി.

ചേരുവകൾ

  • മൈദ – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 11/2 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ – ഒരു നുള്ള് (നിർബന്ധമില്ല)
  • നെയ്യ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് എടുത്ത്, 15 മിനിറ്റ് അടച്ചു വയ്ക്കാം.

ഇത് അൽപം പൊടി തൂവി കനം കുറിച്ച് പരത്തി എടുക്കുക. കത്തി ഉപയോഗിച്ച് ഒരറ്റത്ത് നിന്നും ചെരിച്ച് നീളത്തിൽ വരയാം ഇത് വീണ്ടും മുകളിൽ നിന്നും തിരിച്ചും വരഞ്ഞ് ചെറിയ ഡയമണ്ട് കഷ്ണങ്ങളാക്കാം. ചൂടായ എണ്ണയിൽ ഇട്ട് ഇത് വറത്തു കോരി എടുക്കാം.

മധുരം ഇഷ്ടപ്പെടുന്നവർക്ക് പഞ്ചസാര പൊടിച്ചത് വറത്തു കോരി വച്ചിരിക്കുന്ന ഡയമണ്ട് കട്സിനു മുകളിൽ ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കാം.

English Summary: Sweet Diamond Cuts , Maida Biscuits 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com