പിങ്ക് നാരങ്ങാ വെള്ളത്തിന്റെ രുചി രഹസ്യം; ഉള്ളം തണുപ്പിക്കാൻ ബെസ്റ്റാണ്

pink-lemonade
SHARE

ഉള്ളം കുളിർപ്പിക്കാൻ സാധാരണ നാരങ്ങാവെള്ളത്തിനു പകരം റോസാപ്പൂ ഇതിൾ ചേർത്തൊരു നാരങ്ങാവെള്ളം തയാറാക്കിയാലോ? ഉള്ളം തണുപ്പിക്കാൻ ബെസ്റ്റാണ്. 

ചേരുവകൾ

  • റോസാപൂവ് ഇതൾ – 10
  • നാരങ്ങാ കനം കുറച്ച് മുറിച്ചത് – 10 കഷ്ണം
  • ഗുലാബ് റോസ് സിറപ്പ് – 1 ടേബിൾസ്പൂൺ
  • ഗുലാബ് ലെമൺ സിറപ്പ് – 3 ടേബിൾ സ്പൂൺ
  • വെള്ളം അല്ലെങ്കലി‍ൽ സോഡ – 200 മില്ലി ലിറ്റർ

തയാറാക്കുന്ന വിധം

ഐസ് ക്യൂബ്സ് തയാറാക്കുന്ന ട്രേയിൽ ഓരോ റോസാ പൂവ് ഇതളുകളും നാരങ്ങാ കഷ്ണങ്ങളും വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് തണുപ്പിച്ച് കട്ടിയാക്കി എടുക്കാം.

നാരങ്ങാ വെള്ളം പകരാനുള്ള ഗ്ലാസിൽ തയാറാക്കിയ സ്പെഷൽ ഐസ് ക്യൂബ്സ്, റോസ് സിറപ്പ്, ലെമൺ സിറപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് തണുപ്പോടെ കുടിക്കാം.

English Summary: Pink lemonade to beat the heat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA