ADVERTISEMENT

വൈകുന്നേരം ചായകുടിക്കാൻ നേരം ഒരു പഫ്സ് കൂടി കിട്ടിയാലോ. വീട്ടിൽ തന്നെ നല്ല  രുചികരമായ മുട്ട പഫ്സ്സ് ഉണ്ടാക്കി നോക്കിയാലോ അതും ഓവന്റെ സഹായം ഒന്നും ഇല്ലാതെ. ചേരുവകൾ എന്തൊക്കെ  എന്നു നോക്കാം.

ചേരുവകൾ ( 10 എണ്ണത്തിന്)

1) സവാള  - 4 എണ്ണം (പൊടിയായി അരിഞ്ഞത്)
2) വെളുത്തുള്ളി - 10 അല്ലി (ചെറുതായി അരിഞ്ഞത്)
3) ഇഞ്ചി  - ഒരു ചെറിയ കഷ്ണം (പൊടിയായി അറിഞ്ഞത്)
4) കറിവേപ്പില – 5 തണ്ട്
5) ഉപ്പ് – ആവശ്യത്തിന്
6) എണ്ണ – ആവശ്യത്തിന്
7) വെണ്ണ – 2 ടേബിൾ സ്പൂൻ
8) വെള്ളം – ആവശ്യത്തിന്
9) മൈദ – 2 1/2 കപ്പ്
10) മഞ്ഞൾപൊടി – 1ടീസ്പൂൺ
11) കുരുമുളക്പൊടി – 1ടീസ്പൂൺ
12) ഗരം മസാല – 1ടീസ്പൂൺ
13) മുളകു പൊടി – 1ടീസ്പൂൺ
14) പഞ്ചസാര – 2 ടേബിൾ സ്പൂൻ
15) മുട്ട – 5 എണ്ണം പുഴുങ്ങി നെടുകെ മുറിച്ചത്

തയാറാക്കുന്ന വിധം:

മൈദ, ഉപ്പ്, വെണ്ണ, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചുവെക്കാം ശേഷം ഫില്ലിംഗിനായ മസാല തയാറാക്കാം.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം സവാള, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റി എടുക്കുക, അതിലേക്ക് അൽപ്പം ഉപ്പും പഞ്ചസാരയും ചേർത്തു കൊടുക്കാം.  നന്നായി വഴറ്റിയ ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റാം.  പൊടികളുടെ പച്ചമണം മാറിയ ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് മസാല വേവിച്ചെടുക്കുക. വെള്ളം തീരെ ഇല്ലാതാവുന്നത് വരെ മസാല വറ്റിച്ചെടുകണം.

ഇനി കുഴച്ചുവച്ച മൈദമാവ് ഉരുളകളാക്കി ചപ്പാത്തിക്ക് തയാറാക്കുന്നതുപോലെ പരത്തി എടുക്കുക. ഗ്രേവി നിറയ്ക്കുവാനായി പരത്തി വച്ച കഷ്ണം നെടുകെ രണ്ടായി മുറിച്ച് ഒന്നിനു മുകളിലായി കുറുകെ വക്കുക. ശേഷം അതിൽ തയ്യാറാക്കി വച്ചിരിക്കുന്ന മസാല നിറക്കാം. പുഴുങ്ങി വച്ചിരിക്കുന്നമുട്ട മസാലക്ക് മുകളിലായി കമഴ്ത്തി വെക്കാം. ഗ്രേവി നന്നായി മൂടത്തക്ക രീതിയിൽ വശങ്ങൾ ചേർത്ത് ഒട്ടിച്ചെടുക്കണം. ഇനി ഇത്‌ തിളച്ച എണ്ണയിൽ വറത്തു കോരി എടുക്കാം. സ്വാദിഷ്ടമായ മുട്ട പഫ്സ്സ് തയാർ.

English Summary: Egg puffs is popular puff pastry snack with crispy flaky texture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com