മിച്ചം വന്ന ചോറ് കളയണ്ട ഇങ്ങനെ ചെയ്തു നോക്കൂ

SHARE

ചോറ് മിച്ചം വന്നാൽ ഉഗ്രൻ വറ്റൽ തയാറാക്കാം, വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ എത്ര നാളു വേണമെങ്കിലും സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം.

ചേരുവകൾ

  • ചോറ് – 1 കപ്പ്
  • ഉണക്കമുളക് – 3 എണ്ണം
  • ജീരകം – 2 ടീസ്പൂൺ
  • സവാള – 1
  • പച്ചമുളക് – 1 
  • കറിവേപ്പില
  • ഉപ്പ് 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
Leftover Rice Vathal

തയാറാക്കുന്ന വിധം

മിച്ചം വന്ന ചോറ് രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെ വെള്ളം കളഞ്ഞ് ഇത് ഉണക്കമുളകും ജീരകവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ച് എടുക്കാം. 

ഒരു പാത്രത്തിലക്ക് അരച്ചെടുത്ത ചോറും സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ചെറിയ ചെറിയ ഉരുളകളാക്കി ഒരു ഓയിൽ പേപ്പർ അല്ലെങ്കിൽ തുണിയിൽ  ഇത് നിരത്തി വയ്ക്കാം. ഇത് മൂന്ന് ദിവസം വെയിൽ കൊള്ളിച്ച് നന്നായി ഉണക്കി എടുക്കണം. നന്നായി ഉണങ്ങിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം. ആവശ്യത്തിന് എണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കാം. ചോറിനൊപ്പം കൂട്ടാൻ ഉഗ്രൻ വറ്റൽ രുചിയാണ്.

English Summary: Put leftover rice to delicious use with this easy and simple recipe. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA