ADVERTISEMENT

ശരീരബലത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും കർക്കടകത്തിൽ കോഴിമരുന്ന് കഴിക്കുന്നത് വളരെ നല്ലതാണ്.

ആവശ്യമുള്ള സാധനങ്ങൾ

kozhi-marunnu
  • ആറുമാസം പ്രായമുള്ള കറുത്ത നാടൻ കോഴി കഷണങ്ങളാക്കി കുറുന്തോട്ടി വേരും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത്(ഉപ്പ് ചേർക്കാൻ പാടില്ല)
  • കോഴിമരുന്ന് മസാല
  • സവാള ചെറുതായി അരിഞ്ഞത്
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
  • നെയ്യ്
  • നല്ലെണ്ണ

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ നെയ്യും നല്ലെണ്ണയും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ള, സവാള എന്നിവ അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക. മൊരിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് കോഴിമസാല പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കോഴിയിറച്ചി ഇതിലേക്കിട്ട് വഴറ്റി എടുക്കുക.

ഉപ്പ് ഉപയോഗിക്കാൻ  പാടില്ല. രാത്രി ചോറിന്റെ കൂടെ കറിയായി ഉപയോഗിക്കാം. ശരീരബലത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും നല്ലതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com