ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ബർഫി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

  • ആട്ട - 1/2 കപ്പ്
  • നെയ്യ് - 1 ടീസ്പൂണ്‍
  • മാവ - 1 കപ്പ്
  • ചിരകിയ നാളികേരം - 1 കപ്പ്
  • സ്‌ട്രോബെറി ക്രഷ് - 1 കപ്പ്
  • പഞ്ചസാര - 1/4 കപ്പ്
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
  • മിക്‌സഡ് നട്‌സ്, അരിഞ്ഞത് - 1 ടേബിൾ സ്പൂൺ

പാചകവിധി

പാചകസമയം - 20 മിനിറ്റ്

1. ഒരു പാനില്‍ നെയ്യ് ചൂടാക്കി മാവ വഴറ്റുക.

2. ഇതില്‍ ചിരകിയ നാളികേരം ചേര്‍ത്ത് നാളികേരത്തില്‍ നിന്ന് എണ്ണ ഊറി വരുന്നതു വരെ വഴറ്റുക.

3. സ്‌ട്രോബെറി ക്രഷ്, പഞ്ചസാര, ആട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക

4. ഒരേ പരുവം ആകുന്നതുവരെ വഴറ്റുക.

5. നെയ്യ് പുരട്ടിയ ഒരു ട്രേയില്‍ ഇത് ഒരേ കനത്തില്‍ പരത്തിവെയ്ക്കുക

6. ഇതിനു മേല്‍ നട്‌സ് വിതറിയ ശേഷം 2 മണിക്കൂര്‍ നേരം റഫ്രിജറേറ്റ് ചെയ്യുക.

7. ബര്‍ഫി കഷണങ്ങളായി മുറിച്ച് വിളമ്പുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com