കർക്കടക കഞ്ഞിക്കൊപ്പം പോഷക സമ്പൂർണ്ണമായ മുതിര ചമ്മന്തി

horse-gram-chutney
SHARE

മലയാളിക്ക് മനസ്സിൽ തട്ടിയ കൂട്ടാനാണ് ചമ്മന്തി. എത്ര വളർന്നാലും ഇനി കടലും കടന്ന് അങ്ങ് ദേശം വിട്ട് പോയാലും അവിടെ ചെന്ന് ആ നാടിന്റെ ശീലങ്ങൾ ഏറ്റുവാങ്ങിയാലും മറക്കാത്ത ഒരേ ഒരു രുചി. നാവിന്റെ രസച്ചരട് പൊട്ടിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. ചമ്മന്തിയെ സംബന്ധിച്ച് ഒരു രഹസ്യം പറയട്ടെ സംസ്‌കൃത പദം സംബന്ധി പിന്നെ സമ്മന്തി ആയി പിന്നെ ചമ്മന്തിയായ്.. അതായത് ബന്ധിപ്പിച്ച ആ ബന്ധം മുറിയാതെ ഇരിക്കണം. ചമ്മന്തി ഉരുട്ടുമ്പോ നമ്മൾ ആരേലും ഇതൊക്കെ ഓർത്തിട്ട് ആണോ ആ ക്രിയ ചെയുന്നത്. അപ്പോ വിഷയത്തിലേക്കു കടക്കാം. ഒരു മുതിര ചമന്തി ഉരുട്ടിയ കഥയാണ് സംഭവം എപ്പോഴും കഴിക്കാൻ പറ്റുന്ന കിടിലൻ ഐറ്റം ആണ്. കുതിര പോലെ ആയില്ല എങ്കിലും ധാന്യങ്ങളിൽ ഏറ്റവും പോഷക സമ്പുർണ്ണമാണ് മുതിര. പ്രത്യേകിച്ച് ഈ കർക്കടകത്തിൽ കഴിക്കാൻ ഏറ്റവും സുഖം പെട്ടന്ന് ദഹിക്കുന്ന ആഹാരവുമാണ്.

മുതിര ഉരുട്ട് ചമ്മന്തി

 • മുതിര - 50 ഗ്രാം
 • നാളികേരം - അര മുറി
 • വറ്റൽ മുളക് - 4 എണ്ണം
 • കറിവേപ്പില
 • ഉള്ളി - 4എണ്ണം
 • ഇഞ്ചി - ഒരു ചെറിയ കഷ്ണം
 • വെളുത്തുള്ളി - 2 അല്ലി
 • ശർക്കര - 1/4 ടീസ്പൂൺ
 • ഉപ്പ് - ആവശ്യം അനുസരിച്ച്
 • കുരുമുളക് - 1/4 ടീസ്പൂൺ
 • പുളി - ആവശ്യം അനുസരിച്ച്
 • കായം - ഒരു നുള്ള്
 • പച്ച വെളിച്ചെണ്ണ -1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

View this post on Instagram

മലയാളിക്ക് മനസ്സിൽ തട്ടിയ ഒരു " ഉപദംശമാണ് "ചമ്മന്തി. എത്ര വളർന്നാലും, ഇനി കടലും കടന്ന് അങ്ങ് ദേശം വിട്ട് പോയാലും അവിടെ ചെന്ന് ആ നാടിന്റെ ശീലങ്ങൾ ഏറ്റുവാങ്ങിയാലും മറക്കാത്ത ഒരേ ഒരു രുചി. നാവിന്റെ രസച്ചരട് പൊട്ടിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. ചമ്മന്തിയെ സംബന്ധിച്ച് ഒരു രഹസ്യം പറയട്ടെ സംസ്‌കൃത പദം സംബന്ധി പിന്നെ സമ്മന്തി ആയി പിന്നെ ചമ്മന്തിയായ്.. അതായത് ബന്ധിപ്പിച്ച ആ ബന്ധം മുറിയാതെ ഇരിക്കണം. ചമ്മന്തി ഉരുട്ടുമ്പോ നമ്മൾ ആരേലും ഇതൊക്കെ ഓർത്തിട്ട് ആണോ ആ ക്രിയ ചെയുന്നത്. അപ്പോ വിഷയത്തിലേക്കു കടക്കാം.ഒരു മുതിര ചമന്തി ഉരുട്ടിയ കഥയാണ് സംഭവം എപ്പോഴും കഴിക്കാൻ പറ്റുന്ന കിടിലൻ ഐറ്റം ആണ്. കുതിര പോലെ ആയില്ല എങ്കിലും ധാന്യങ്ങളിൽ ഏറ്റവും പോഷക സമ്പുർണ്ണമാണ് മുതിര. പ്രതേകിച്ചു ഈ കര്കിടകത്തിൽ കഴിക്കാൻ ഏറ്റവും സുഖം പെട്ടന്ന് ദഹിക്കുന്ന ആഹാരം ആണെന്ന് പറയുമ്പോൾ അതിന് കൂട്ടത്തിൽ കഴിക്കാൻ പറ്റിയ ഒന്നാതരം ഉപദംശം. Horse gram chutney /മുതിര ഉരുട്ട് ചമ്മന്തി. മുതിര -50gm നാളികേരം -അര മുറി വറ്റൽ മുളക് -4 എണ്ണം കറിവേപ്പില ഉള്ളി-4എണ്ണം ഇഞ്ചി -ഒരു ചെറിയ കഷ്ണം വെളുത്തുള്ളി -2അല്ലി ശർക്കര -1/4tsp ഉപ്പ് -ആവശ്യം അനുസരിച്ചു കുരുമുളക് -1/4tsp പുളി -ആവശ്യം അനുസരിച്ചു കായം -ഒരു നുള്ള് പച്ച വെളിച്ചെണ്ണ -1/2 tsp എല്ലാം നല്ല പോലെ വറുത്തു പൊടിച്ചു അൽപം വെളിച്ചെണ്ണ ചേർത്ത് ഉരുട്ടി കഞ്ഞിക്കും , ദോശയുടെ കൂടെ ഒക്കെ കഴിക്കാം. @wonders_of__kerala #keralagram #keralacuisine #tradition #bestwithkanji#chammanthi#horsegram #foodphotography #foodblogger #goodvibes #healthyrecipe #karkidakamspecial #nadan #thaninadan #keralafood #tradition #castironcooking #oldutensils #myculture

A post shared by ~Saritha °°~Shyam (@colourful_kitchen_story) on

എല്ലാം നല്ലത് പോലെ വറുത്ത് പൊടിച്ച് അൽപം വെളിച്ചെണ്ണ ചേർത്ത് ഉരുട്ടി കഞ്ഞിക്ക് മാത്രമല്ല ദോശയുടെ കൂടെയും കഴിക്കാം.

English Summary :  Horse gram is the best source of protein that you can include in your diet.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA