ആരോഗ്യ സംരക്ഷണത്തിന് കർക്കടകത്തിൽ ശീലമാക്കാവുന്ന 5 രുചികൾ

karkidakam-special-5-recipes
SHARE

കർക്കടകമാസത്തിൽ അൽപം ചിട്ടയോടെ ഭക്ഷണം കഴിക്കാം. ശരീരവും മനസും ശുദ്ധമാക്കാം. പഞ്ഞ കർക്കടകത്തിൽ ഏറ്റവും പ്രസിദ്ധം കർക്കടകകഞ്ഞി തന്നെയാണ്. പത്തിലത്തോരനും സൂപ്പുകളുമൊക്കെ കഴിക്കുന്നതു നല്ലതാണ്. ഇതൊന്നും പറ്റിയില്ലെങ്കിൽ കുറച്ച് കഞ്ഞിയെങ്കിലും ചൂടൊടെ കുടിക്കാം.

പഥ്യം

മൽസ്യ, മാംസാഹാരങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല പഥ്യം. ആയുർവേദ വിധിപ്രകാരം രോഗത്തിനും ഔഷധത്തിനും ചേരുന്നതും ചേരാത്തതുമായവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഭക്ഷണക്രമത്തെയാണു പഥ്യം എന്നു പറയുന്നത്. ചില രോഗങ്ങൾ ഉള്ളവർക്കു ചില ഭക്ഷണപഥാർഥങ്ങൾ ചേരില്ല. ചില മരുന്നുകൾ ഉപയോഗിക്കുമ്പോഴും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരും. ഇവ ഒഴിവാക്കി, ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുന്നതിനെയാണ് പഥ്യം എന്നു പറയുന്നത്. മിതമായ ഭക്ഷണമാണ് അഭികാമ്യം. കർക്കടകത്തിൽ, ദഹിക്കാൻ വിഷമമുള്ള ഭക്ഷണപഥാർഥങ്ങൾ ഒഴിവാക്കാനാണു പഴമക്കാർ പറയുക. എരിവ്, ചവർപ്പ്, കയ്പ് തുടങ്ങിയ രുചികൾ ഒഴിവാക്കണമെന്നു പറയുന്നതും പഥ്യത്തിന്റെ ഭാഗമാണ്.

കർക്കടകത്തിൽ കഴിക്കേണ്ട അഞ്ച് രുചികൾ ഏതെന്ന് നോക്കാം

1. ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ജിഞ്ചർ ടീ

Turmeric Ginger Tea

കർക്കടകം മനസും ശരീരവും ശുദ്ധമാക്കാൻ കിട്ടുന്ന അവസരം. ശരീരം ശുദ്ധമാക്കുന്നതിനൊപ്പം വരുന്ന വർഷങ്ങളിലേക്കു വേണ്ട പ്രതിരോധ ശക്തിയും ഉൗർജവും കൈവരിക്കേണ്ടതും കർക്കിട മാസത്തിലാണ്. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്ന ഇൗ നാളുകളിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ മൂർച്ച വർധിപ്പിക്കേണ്ടതുണ്ട് Read more 

2. കർക്കടകത്തിൽ പത്തിലത്തോരൻ ആരോഗ്യത്തിന് ഉത്തമം...

pathila-thoran

തലമുറകളായി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി കഴിച്ചിരുന്ന വിഭവമാണു പത്തിലത്തോരൻ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ അതിവിശിഷ്ടമായ ഇലകൾ ചേർത്തു തയാറാക്കുന്ന പത്തിലത്തോരൻ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയം വേണ്ട. നമ്മുടെ പറമ്പുകളിൽ നിന്നു ലഭിക്കുന്ന ഇലകൾ മാത്രമാണു തോരനുണ്ടാക്കാനായി എടുക്കേണ്ടത് Read more  

3. കർക്കടകത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തുളസി രസം

tulsi-rasam

കർക്കടക മാസത്തിൽ ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിക്കാവുന്ന ഉഗ്രൻ വിഭവമാണു തുളസി രസം. ഇതിനെ ഒരു ഔഷധമായി കണക്കാക്കേണ്ടതില്ല. സാധാരണ നാം ചോറിനൊപ്പം ഉപയോഗിക്കുന്ന രസം പോലെ തന്നെ കഴിക്കാവുന്ന ഒരു കറി. പക്ഷേ, തുളസി രസത്തിലെ പ്രധാന ചേരുവയായ തുളസി ഇൗ കറിക്കൊപ്പം ചേരുന്നതിനാൽ...Read more 

4. ഞവര അരിയും ചെറുപയറും ചേർത്ത കർക്കടക കഞ്ഞി

kanji-krkadakam-special

കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടതെല്ലാം ചേർന്ന വിഭവം. ഞവര അരി, ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ വേണ്ടതെല്ലാം ഇതിലുണ്ട്. കുട്ടികൾക്കും ആസ്വദിച്ചു കഴിക്കാം. വളരെ കുറച്ചു ചേരുവകൾ മാത്രം മതി...Read more 

5. കർക്കടക അന്നം, ഔഷധ സമ്പൂർണ്ണം ; ഉന്മേഷവും തേജസ്സും വർധിക്കും

karkadakam-marunnu-kanji

പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. പഞ്ഞ കർക്കിടകം എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക മാസത്തിൽ ശരീരം ചൂടുള്ള കാലാവസ്ഥയിൽ നിന്നും തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറുവാൻ തയാറെടുക്കുന്ന സമയമാണ്...Read more 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA