ADVERTISEMENT

പാലും തേയിലപ്പൊടിയും ചേർക്കാത്ത ഹെർബൽ ടീ. പാൽ ചായയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഹെൽത്തി ചായക്കൂട്ടാണിത്. പാൽ ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ശീലമാക്കാം. കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത്  ഈ ചായ തയാറാക്കാം.

ചേരുവകൾ

  • ലെമൺ ഗ്രാസ് – 2 ഇഞ്ച് വലുപ്പത്തിൽ (പകരം കറിവേപ്പില, തുളസി, റോസ്, റോസ്മേരി എന്നിവയിൽ ഏതെങ്കിലും ചേർക്കാം)
  • കറുവാപ്പട്ട – 2 കഷണം
  • പച്ച ഏലയ്ക്കായ – 6 എണ്ണം
  • ഇഞ്ചി – 1⁄2 ഇഞ്ച് നീളത്തിൽ
  • വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

  • ഒരു സോസ്പാനിൽ വെള്ളം തിളപ്പിക്കുക.
  • ചതച്ച് എടുത്ത ബാക്കി ചേരുവകൾ എല്ലാം തിളച്ച വെള്ളത്തിൽ ചേർത്ത് മൂന്ന് മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം അരിച്ച് എടുത്ത് ഉപയോഗിക്കാം. മധുരം ആവശ്യമെങ്കിൽ ഒരു സ്പൂൺ ശർക്കര ചേർത്ത് കുടിക്കാം.

English Summary : This herbal tea is a replacement for the traditional Indian tea made using milk and tea leaves.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com