ADVERTISEMENT

ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട സമയമാണിത്. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ ഇടിയപ്പമാക്കുന്ന രുചിക്കൂട്ട് ഇതാ...

ചേരുവകൾ

  • ചോറ് – 1 കപ്പ്
  • അരിപ്പൊടി – മുക്കാൽ കപ്പ് ( ആവശ്യത്തിന് ചേർത്ത് കൊടുക്കണം)
  • ഉപ്പ്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ വെള്ളം ഒരു സ്പൂൺ വെള്ളം ചേർത്ത് ചോറ് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ഉപ്പും കുറേശ്ശേ അരിപ്പൊടിയും ചേർത്ത് ഇടിയപ്പത്തിനുള്ള പരുവത്തിൽ മാവ് തയാറാക്കാം.  അരിപ്പൊടി ആവശ്യത്തിന് മാത്രം ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം.  മാവ് സേവാനാഴിയിൽ പിഴിഞ്ഞ് സ്റ്റീമറിൽ വച്ച് വേവിച്ച് എടുക്കാം. ചോറ് അൽപ്പം പോലും പാഴാക്കാതെ  ഈ ലെഫ്റ്റ് ഓവർ രുചിക്കൂട്ടിലൂടെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com