ADVERTISEMENT

കോഫി മഗ്ഗിൽ ഒരു ചോക്ലേറ്റ് കേക്ക് തയാറാക്കിയാലോ? ഒരു മിനിറ്റും പത്ത് സെക്കൻഡും ഉണ്ടെങ്കിൽ കേക്ക് റെഡി.

ചേരുവകൾ

  • മൈദ – 2 ടേബിൾസ്പൂൺ
  • പഞ്ചസാര പൊടിച്ചത് – 3 ടേബിൾസ്പൂൺ
  • കൊക്കോ പൗഡർ – 1/2 ടേബിൾസ്പൂൺ
  • കോഫി പൗഡർ – 1/2 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ – 1/4 ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ബട്ടർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ – 2 ടേബിൾസ്പൂൺ
  • പാൽ – 5 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മൈദ, പഞ്ചസാര, കൊക്കോ പൗഡർ, കോഫി പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ച് എടുക്കുക.

ഇതിലേക്ക് ബട്ടറും പാലും ചേർത്ത് യോജിപ്പിക്കുക.

ഒരു കോഫീ മഗ്ഗിലേക്ക് ഈ മാവ് പകുതി നിറയ്ക്കുക. മൈക്രോവേവ് അവ്നിൽ ഒരു മിനിറ്റും 10 സെക്കൻഡും മൈക്രോ പവർ മോഡിൽ ബേക്ക് ചെയ്തെടുക്കുക. പുറത്തെടുത്ത ശേഷം വെന്തു എന്നുറപ്പാക്കാണം. ആവശ്യമെങ്കിൽ  10–20 സെക്കൻഡ് കൂടി മൈക്രോവേവ് ചെയ്യാം. തണുത്ത ശേഷം ഐസ്ക്രീം അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് ചേർത്ത് കഴിക്കാം.

ശ്രദ്ധിക്കാൻ

മൈക്രോവേവ് അവ്നിൽ വയ്ക്കാവുന്ന തരം മഗ്ഗ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com