വെർമിസെല്ലി കൊണ്ട് വ്യത്യസ്തരുചിയുമായി ഫിസാന സെയ്ഫ്

apple-vermicelli
SHARE

കുട്ടികൾക്ക് പ്രിയപ്പെട്ട വെർമിസെല്ലി ആപ്പിൾ പായസമാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഫിസാൻ അയച്ചു തന്നിരിക്കുന്നത്. മനോരമഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. വെർമിസെല്ലികൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

സേമിയ ആപ്പിള്‍ പായസം പാചകക്കുറിപ്പ് ഫിസാൻ

01apple-payasam

ചേരുവകള്‍

 • വെർമിസെല്ലി – 200 ഗ്രാം
 • നെയ്യ് – 2 ടേബിൾസ്പൂൺ
 • പാല്‍ –    1 ലിറ്റർ
 • ആപ്പിൾ –   3 എണ്ണം
 • കണ്ടൻസ്ഡ് മിൽക്ക് –   1/2 ടിൻ
 • പഞ്ചസാര –        2 ടേബിൾസ്പൂൺ
 • ഫ്രെഷ് ക്രീം –     100 മില്ലിലിറ്റർ
 • ഉപ്പ് –  ഒരു നുള്ള്
 • കശുവണ്ടിപ്പരിപ്പ് –  20 ഗ്രാം

തയാറാക്കുന്ന വിധം

View this post on Instagram

#Savorit #TasteOfOnam സേമിയ ആപ്പിള്‍ പായസം. .......................................... ചേരുവകള്‍ Savorit സേമിയ . 200g നെയ്യ് 2 table spoon പാല്‍. 1000ml ആപ്പിൾ. 3 എണ്ണം കൺടെൻസ്ട് മിൽക്. 1/2 ടിൻ പഞ്ചസാര. 2 Table spoon ഫ്രെഷ് ക്രീം. 100ml ഉപ്പ്. ഒരു നുള്ള്. കാഷ്യൂ. 20 g ഒരു പാൻ അടുപ്പില്‍ വെച്ച് അൽപം നെയ്യ് ഒഴിച്ച് സേമിയ വറുത്ത് എടുക്കാം. ഒരു അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് 500ml പാല്‍ ഒഴിക്കുക. പാൽ തിളക്കാൻ തുടങ്ങുംബോൾ അതിലേക്ക് സേമിയ ഇടണം. നന്നായി ഇളക്കി കൊണ്ടിരിക്കുക. ഒന്നു കുറുകി വന്നാല്‍ അതിലേക്ക് പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ശേഷം കൺടെൻസ്ട് മിൽക് ഒഴിക്കുക. നന്നായി തിള വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം തീ ഓഫ് ചെയ്തു ഇറക്കി വെക്കാം. ഇനി ഇതിലേക്ക് ഫ്രെഷ് ക്രീം ചേര്‍ക്കാം. മുറിച്ച് വെച്ച ആപ്പിൾ ഇട്ട ശേഷം നന്നായി യോജിപ്പിക്കുക. കാഷ്യൂ ചെറുതായി മുറിച്ച് ഇടണം. സേമിയ ആപ്പിള്‍ പായസം റെഡ്ഡി.

A post shared by safeera saif (@saifsafeera) on

 • ഒരു പാൻ അടുപ്പില്‍ വച്ച് അൽപം നെയ്യ് ഒഴിച്ച് സേമിയ വറുത്ത് എടുക്കാം.
 • ഒരു അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് അരലിറ്റർ പാല്‍ ഒഴിക്കുക. പാൽ  തിളയ്ക്കാൻ തുടങ്ങുമ്പോൾ  അതിലേക്ക് സേമിയ ഇടണം. നന്നായി ഇളക്കി കൊണ്ടിരിക്കുക. ഒന്നു കുറുകി വന്നാല്‍ അതിലേക്ക് പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ശേഷം കണ്ടൻസ്ഡ് മിൽക് ഒഴിക്കുക. നന്നായി തിള വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം തീ ഓഫ് ചെയ്തു ഇറക്കി വയ്ക്കാം. ഇനി ഇതിലേക്ക് ഫ്രെഷ് ക്രീം ചേര്‍ക്കാം. മുറിച്ച് വെച്ച ആപ്പിൾ ഇട്ട ശേഷം നന്നായി യോജിപ്പിക്കുക.
 • കശുവണ്ടിപരിപ്പ് ചെറുതായി മുറിച്ച് ഇടണം. സേമിയ ആപ്പിള്‍ പായസം റെഡി.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA