വെർമിസെല്ലി ചേർത്ത നാടൻ ഇലയടയുമായി റിയ ജോമോൻ

02-ela-ada
SHARE

നാടൻ ഇലയട, ഉള്ളിൽ ശർക്കരയും തേങ്ങയും വെർമിസെല്ലിയും ചേർത്ത് വരട്ടിയത്... ഓൺലൈൻ പാചകമത്സരത്തിലേക്ക് റിയാ ജോമോൻ തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. വെർമിസെല്ലികൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

റിയ ജോമോൻ തയാറാക്കിയ ഇല അടയുടെ രുചിക്കൂട്ട് നോക്കാം

ela-ada
ചിത്രം : റിയ ജോമോൻ

വെർമിസെല്ലി ഫില്ലിങിൽ വെറൈറ്റി ആയ  തനി നാടൻ അട. ഇല ഇല്ലാത്തവർക്ക് ഇത് സൂപ്പർ കോഴിക്കട്ടയായും ഉണ്ടാക്കാം.

ചേരുവകൾ 

 • അരിപ്പൊടി – 2 കപ്പ്
 • വെർമിസെല്ലി – 1 കപ്പ്
 • ശർക്കര – 1 കഷ്ണം
 • തേങ്ങ –1/2 മുറി
 • ഏത്തയ്ക്ക – 2 എണ്ണം
 • നെയ്യ് – 1 ടീസ്പൂൺ
 • ജീരകം – 1 ടീസ്പൂൺ
 • ഏലയ്ക്ക – 5 എണ്ണം

തയാറാക്കുന്ന വിധം

 • അരിപ്പൊടി ചൂടുവെള്ളത്തിൽ ഉപ്പും ഇട്ട് അടയ്ക്ക് പാകത്തിൽ കുഴയ്ക്കുക.
 • ശർക്കര പാനിയിൽ ഏത്തയ്ക്ക അരിഞ്ഞിട്ട് വേവിക്കുക.
 • വേർമിസെല്ലി വേവിച്ച് ശർക്കര പാനിയിൽ ഇട്ട് നന്നായി തേങ്ങയും ചേർത്ത് വിളയിക്കുക.
 • അല്പം നെയ്യും ജീരകപ്പൊടിയും ഏലയ്ക്കയും ചേർത്ത് നന്നായി വരട്ടി വെള്ളം പറ്റിച്ച് എടുക്കുക. അടയ്ക്കുള്ള ഫില്ലിങ് റെഡി.
 • ഇനി ഇലയിൽ കുഴച്ചുവെച്ച മാവ്‌ നന്നായി പരത്തി ഈ ഫില്ലിങ് ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കുക .അട റെഡി.

∙ ഈ മാവ് കൊണ്ടു കൊഴിക്കട്ടയും ഉണ്ടാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA