ADVERTISEMENT

സേമിയ പായസം നിറച്ച സമോസ രുചിയാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് രഞ്ജിത്ത് രാധാകൃഷ്ണൻ തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

സ്വീറ്റ് വെർമിസല്ലി സമോസ!

  • 1) നെയ്യിൽ വറുത്ത വെർമിസല്ലി - 1/2 കപ്പ്
  • 2) പാൽ - 2 കപ്പ്
  • 3) പഞ്ചസാര - 1/4 കപ്പ്
  • 4) ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
  • 5) നെയ്യ് - 1 ടീസ്പൂൺ
  • 6) സമോസ ഷീറ്റ് - 10 എണ്ണം
  • 7) എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • 1) 1 മുതൽ 5 വരെ ചേരുവകൾ ഒരു വലിയ പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. 
  • 2) ഒരു വിസിൽ വന്നാൽ ഉടൻ വളരെ ചെറിയ തീയിൽ 20-30 മിനിറ്റ് വേവിക്കുക.
  • 3) പ്രഷർ മുഴുവൻ പോയതിനു ശേഷം തുറക്കാം.
  • 5) പായസം തണുക്കാൻ അനുവദിക്കുക. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ തുറന്ന് വച്ച് അൽപ നേരം തിളപ്പിച്ച് വറ്റിച്ചെടുക്കുക.
  • 6) ഓരോ സമോസ ഷീറ്റ് മടക്കി ശ്രദ്ധയോടെ പായസം നിറച്ച് അരികുകൾ വെള്ളം തടവി ഒട്ടിച്ച് എണ്ണയിൽ വറുത്ത് കോരാം. അടിപൊളി സ്വീറ്റ് സമോസ റെഡി!!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com