ADVERTISEMENT

സേമിയ കൊണ്ട് ഉഗ്രൻ പീറ്റ്സ രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ലിജി കുര്യൻ തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

 

വെർമിസെല്ലി പിസ്സ പാചകക്കുറിപ്പ്

ചേരുവകൾ

  • വെർമിസെല്ലി  – 250 ഗ്രാം
  • കോൺഫ്ലോർ –  2 ടീസ്പൂൺ
  • പിസ്സ സോസ് –  2 ടേബിൾസ്പൂൺ
  • മുട്ട – 2 എണ്ണം

 

  • പിസ്സാ സോസ് – ആവശ്യത്തിന് 
  • സവാള 
  • കാപ്സിക്കം
  • ബീഫ് ഉപ്പും പിസ്സാ സോസും ചേർത്ത് നന്നായി വേവിച്ചത്.
  • പിസ്സാ സീസണിങ് മസാല 
  • മോസറില്ല ചീസ്
  • ചെഡാർ ചീസ്

 

തയാറാക്കുന്ന വിധം 

വെള്ളം ചൂടായ ശേഷം വെർമിസെല്ലി ഉപ്പ് ചേർത്ത് മുക്കാൽ വേവിന് വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക. 

ഇതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവറും  രണ്ട് ടേബിൾസ്പൂൺ പിസ്സാ സോസും ഒഴിച്ച് യോജിപ്പിച്ച് മാറ്റി വയ്ക്കുക. (മാഗി മസാലയും ഉപയോഗിക്കാം).

നന്നായി ചൂടായ ഒരു ഫ്രൈയിങ് പാനിൽ നന്നായി ബട്ടർ പുരട്ടി സേമിയാ മിക്സ് ചേർത്ത് നന്നായി പരത്തി പ്രസ്സ് ചെയ്ത് ഇതിന്റെ  മുകളിലേക്ക്  മുട്ട ഉപ്പും ചേർത് അടിച്ചത് ഒഴിച്ച് ഏകദേശം ഒന്ന് ക്രിസ്പ്പി ആയി തുടങ്ങുമ്പോൾ തിരിച്ചിടുക. 

ഇതിന്റെ മുകളിലേക്ക് ആവശ്യത്തിന് പിസ്സാ സോസ് പുരട്ടാം. സവാള ചെറുതായി അരിഞ്ഞതും കാപ്സിക്കം, പിസ്സാ സോസ് എന്നിവ ചേർത്ത് വേവിച്ച ബിഫ് ചെറിയതായി അരിഞ്ഞതും പിസ്സാ സീസണിങ് മസാലയും  ഇട്ട് മുകളിൽ മോസറില്ല ചീസ്, ചെഡാർ ചീസ് ഇവ ഇട്ട് 10 - 15 മിനിറ്റ് ചെറിയ തീയിൽ അടച്ച് വെച്ച് ചീസ് ഓംലറ്റ് ആയശേഷം ചൂട് മാറുന്നതിന് മുൻപ് മുറിച്ച് കഴിക്കാം. 

ബിഫിനു പകരം ചിക്കൻ അല്ലങ്കിൽ പനീർ ഉപയോഗിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com