സേമിയാകൊണ്ട് ആവിപറക്കുന്ന പുട്ട് രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ജിഷാ രാകേഷ് തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം. മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം.
customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.
മൂന്ന് ചേരുവകൾ കൊണ്ട് ടേസ്റ്റി സേമിയ പുട്ട് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
സേമിയ
കാരറ്റ്
നാളികേരം ചിരകിയത്
തയാറാക്കുന്ന വിധം
- ആവശ്യത്തിന് ഉപ്പ് ഇട്ട് തിളപ്പിച്ച് ആറിയ വെള്ളത്തിൽ സേമിയ ഒരു മിനിറ്റ് കുതിർത്ത് വയ്ക്കുക.
- ഒരു മിനിറ്റിന് ശേഷം സേമിയ വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം തോരാൻ വയ്ക്കുക
- ഒരു പുട്ടുകുറ്റിയിൽ തേങ്ങയും കാരറ്റും സേമിയയും ഇടവിട്ട് നിറയ്ക്കുക.
- മൂന്ന് മിനിറ്റ് ആവിയിൽ വേവിക്കുക, രുചിയുള്ള പുട്ട് തയാർ.