ADVERTISEMENT

സേമിയ കൊണ്ട് പായസം മാത്രമല്ല ഒട്ടനവധി വിഭവങ്ങൾ തയാറാക്കാൻ സാധിക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കി കൊടുക്കാൻ പറ്റിയ  സ്വാദിഷ്ടമായ ഒരു വിഭവമാണ് മിക്സഡ് ഫ്രൂട്ട്സ് ചേർന്ന വെജിറ്റബിൾ സേമിയ കേസരി, ഓൺലൈൻ പാചകമത്സരത്തിലേക്ക് ഇന്ദു അശോകൻ തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം. 

ചേരുവകൾ

  • വെർമസിലി - 1¼ കപ്പ് 
  • പാൽ - 2 കപ്പ് 
  • നെയ്യ് - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - ¼ കപ്പ് 
  • കാരറ്റ് ചീകിയത് - 1½ ടേബിൾ സ്പൂൺ 
  • മത്തങ്ങ ചീകിയത് - 1½ ടേബിൾ സ്പൂൺ  
  • ഈന്തപ്പഴം അരിഞ്ഞത്  - 1 ടേബിൾ സ്പൂൺ 
  • ആപ്പിൾ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
  • ഏത്തപ്പഴം അരിഞ്ഞത് - 1½ ടേബിൾ സ്പൂൺ 
  • പൈനാപ്പിൾ അരിഞ്ഞത്(വേവിച്ചത്) - 1½ ടേബിൾ സ്പൂൺ 
  • ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ 
  • കശുവണ്ടി - 1 ടേബിൾ സ്പൂൺ 
  • ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി (നിറത്തിന്) - ¼ ടീസ്പൂൺ  

തയാറാക്കുന്ന വിധം

  • നുറുക്കിയ സേമിയ നെയ്യിൽ വറുത്ത്  മാറ്റി വയ്ക്കുക.
  • എല്ലാ പച്ചക്കറികളും പഴങ്ങളും കശുണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റിയ  ശേഷം പഞ്ചസാര ചേർത്ത്  ഉരുകി, വറുത്ത സേമിയ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • സേമിയ വേവാൻ ആവശ്യമായ പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറുകി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കാപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയും ചേർത്ത്  വരട്ടിയെടുക്കുക.
  • നെയ്യ് തടവിയ ഒരു പാത്രത്തിൽ സേമിയ കേസരി  നിരത്തി തണുത്തശേഷം  ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
  • രുചികരമായ മിക്സഡ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ  സേമിയ കേസരി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com