ADVERTISEMENT

സേമിയാകൊണ്ട് കേസരി തയാറാക്കി അത് നേന്ത്രപ്പഴത്തിൽ നിറച്ച രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് രേഷ്മ മഹേഷ് തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം. 

ചേരുവകൾ

  • സേമിയ – 1 കപ്പ്
  • പഞ്ചസാര – 1/2 കപ്പ് (മധുരത്തിന് അനുസരിച്ച്)
  • നേന്ത്രപ്പഴം – 3 എണ്ണം
  • നാളികേരം – 2 ടേബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
  • ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
  • നെയ്യ് – 1 ടേബിൾസ്പൂൺ
  • വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

കേസരി തയാറാക്കാൻ 

ഒരു പാനിൽ നെയ്യ് ചൂടായി വരുമ്പോൾ കശിവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുത്ത് മാറ്റി വയ്ക്കാം. ഇനി അതേ നെയ്യിലേക്ക് സേമിയ ചേർത്ത് വറുത്തെടുക്കാം. ശേഷം 2 കപ്പ് വെള്ളമൊഴിച്ച് സേമിയ വേവിച്ച് എടുക്കണം. സേമിയ വെന്ത് വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർക്കാം. പഞ്ചസാര അലിഞ്ഞ് വെള്ളം വറ്റി വരുമ്പോൾ നാളികേരവും കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തതും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. 

പഴം നിറച്ചത് തയാറാക്കാൻ

അധികം പഴുക്കാത്ത് നേന്ത്രപ്പഴം, അറ്റം രണ്ടും മുറിച്ച് മാറ്റി തൊലി കളഞ്ഞ് എടുക്കാം. രണ്ട് അറ്റവും ഒഴിവാക്കി കത്തി കൊണ്ട് വരഞ്ഞ് ഉള്ളിലെ കറുത്ത അല്ലി കളഞ്ഞ ശേഷം തയാറാക്കിയ കേസരി പഴത്തിനുള്ളിൽ നിറച്ച് എടുക്കാം. ഇത് വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് 10 മിനിറ്റ് ആവിയിൽ പുഴുങ്ങി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com