ADVERTISEMENT

സേമിയ കൊണ്ട് ചീസ് ചേർത്ത ബോൾസാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഷഫാന തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം. 

ചേരുവകൾ 

  • വെർമിസെല്ലി – 1 കപ്പ്
  • ഉരുളകിഴങ്ങ് – 1 എണ്ണം (പുഴുങ്ങിയത്)
  • കാരറ്റ് – 1 എണ്ണം (ചീകിഎടുത്തത്)
  • സവാള – 1 എണ്ണം 
  • കാപ്‌സിക്കം – 1 എണ്ണം 
  • ചീസ് ക്യൂബ് – ¼ കപ്പ് 
  • വെർമിസെല്ലി പൊടിച്ചത് – 50 ഗ്രാം
  • മുട്ട – 1 എണ്ണം
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

1. ഒരു പാനിൽ രണ്ട് കപ്പ് വെള്ളമെടുത്ത് വെർമിസെല്ലി വേവിച്ച് എടുക്കുക.

2. വേവിച്ച വെർമിസെല്ലി, ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, കാപ്സികം, ഉപ്പ്, കുരുമുളക് എന്നിവ ഒന്നിച്ച് യോജിപ്പിക്കുക.

3. മിക്സ് ചെയ്തവ കുറച്ച് എടുത്ത് കൈകൊണ്ട് ഒന്ന് പരത്തി അതിന്റെ ഉള്ളിൽ ചീസ് ക്യൂബ് വെച്ച് ഉരുളകളാക്കി എടുക്കുക.

4. ഉരുളകൾ മുട്ട അടിച്ചതിൽ മുക്കി, പൊടിച്ച വെർമിസെല്ലിൽ മുക്കി ചെറിയ തീയിൽ എണ്ണയിൽ പൊരിച്ച് എടുക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com