ADVERTISEMENT

കക്കാ ഇറച്ചിയിൽ കാൽസ്യം കൂടുതലുണ്ട് ഇത് കപ്പയ്ക്കൊപ്പം ചേർത്താൽ രുചി കൂടും.

ചേരുവകൾ 

1. കപ്പ - 500 ഗ്രാം
2. കക്കാ ഇറച്ചി - 500 ഗ്രാം
3. നാളികേരം - 250 ഗ്രാം
4. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
5. മുളകുപൊടി -1/4 ടീ സ്പൂൺ
6. പെരും ജീരകപ്പൊടി - 1/2 ടീ സ്പൂൺ
7. ഗരം മസാല -1/4 ടീ സ്പൂൺ
8. കുരുമുളക് ചതച്ചത്- 1/2 ടീ സ്പൂൺ
9. കടുക് -1/2 ടീ സ്പൂൺ
10. വെളിച്ചെണ്ണ - 3 ടീ സ്പൂൺ
11. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീ സ്പൂൺ
12. ചെറിയ ഉള്ളി - 5 എണ്ണം
13. പച്ച മുളക് - 2 എണ്ണം
14. വറ്റൽ മുളക് - 2 എണ്ണം
15. കറിവേപ്പില - 3 തണ്ട്
16. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

1. ഒരിഞ്ച് വലിപ്പത്തിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച കപ്പ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റി കളയുക. 

2. വൃത്തിയാക്കി എടുത്ത കക്കായിറച്ചി ഉപ്പ്,  മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് കാൽകപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച്  എടുക്കുക. 

3. നാളികേരം ചിരകിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, മസാലപ്പൊടി, പച്ചമുളക്, മൂന്നുകഷ്ണം ചുവന്ന ഉള്ളി എന്നിവ മിക്സിയിൽ ഇട്ട് അരഞ്ഞു പോകാതെ അടിച്ചെടുക്കുക. വേവിച്ചെടുത്ത കക്കയിറച്ചിയിലേക്ക് അടിച്ചെടുത്ത മിക്സ് ഇട്ട് അടുപ്പിൽ വച്ച് പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക വേറെ വെള്ളം ഒഴിക്കരുത്. 

4. ഈ മിക്സിലേക്ക് വേവിച്ച് വച്ച കപ്പയും കുരുമുളക് ചതച്ചതും ചേർത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട്,  ഉള്ളി അരിഞ്ഞതും  വറ്റൽ മുളകും  കറിവേപ്പിലയും ചേർത്തു മൂപ്പിച്ച് ചേർക്കാം.

ന്യൂട്രിഷണൽ ഇൻഫർമേഷൻ

ഒരു കപ്പ് എന്ന അളവിൽ വിളമ്പുമ്പോൾ അതിൽ ഇതിൽ അടങ്ങിയിരിക്കുന്ന കലോറി(ഗ്രാം) 572, കാർബ് (ഗ്രാം) 70 , പ്രോട്ടീൻ (ഗ്രാം) 27.345, ഫാറ്റ് (ഗ്രാം) 7.295, ഫൈബർ (ഗ്രാം) 4.9, കാൽസ്യം (ശതമാനം) 5.65, അയൺ (ശതമാനം) 40.5, സോഡിയം (മില്ലിഗ്രാം) 395, പൊട്ടാസ്യം (മില്ലിഗ്രാം) 800.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com