ADVERTISEMENT

ഒട്ടേറെ പഴംപൊരി കോമ്പിനേഷനുകൾ മലയാളി കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പഴംപൊരി. ഇതിന്റെ ഉറവിടം ഫ്രാൻസിൽ നിന്നാണ് എന്നാൽ ഇത്തരം ഒരു വിഭവം കേരളത്തിലും ഫ്രാൻസിലും ഒരേപോലെ ഉണ്ട് എന്നുള്ളത് തികച്ചും അപരിചിതം ആയിരിക്കും. റെഡ്‌വൈൻ അല്ലെങ്കിൽ റം ഇതിൽ ചേർക്കുന്നു എന്നുള്ളതാണ് മറ്റൊരു സവിശേഷത. എന്തായാലും കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി പഴംപൊരി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

banana-fritters

ചേരുവകൾ

  • ഏത്തപ്പഴം – 1 
  • ബട്ടർ - 100 ഗ്രാം
  • പഞ്ചസാര – 50 ഗ്രാം
  • ഓറഞ്ച് ജ്യൂസ് – 50 മില്ലി
  • റെഡ് വൈൻ/ റം- 10 മില്ലി
  • പൊടിച്ച ഗ്രാമ്പൂ – 1 നുള്ള്
  • വാനില ഐസ്ക്രീം - 3 സ്കൂപ്പ്

തയാറാക്കുന്ന വിധം

  • തൊലികളഞ്ഞ ഏത്തപ്പഴം രണ്ടായി മുറിച്ച് മാറ്റിവയ്ക്കുക. ചുവടുകട്ടിയുള്ള ഒരു ഫ്രൈയിങ്പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക.  ഇതിലേക്ക് മുറിച്ച് വച്ച ഏത്തപ്പഴം ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുത്ത് മാറ്റി വയ്ക്കുക.
  • ഇതിൽ പഞ്ചസാര ചേർത്ത് കാരമൽ സിറപ്പ് ഉണ്ടാക്കുക. തയാറാക്കിയ കാരമൽ സിറപ്പിൽ ഓറഞ്ച് നീരും കൂടി ചേർത്ത് ഒരു മിശ്രിതം തയാറാക്കുക.
  • വറത്ത് മാറ്റിയ ഏത്തപ്പഴം ഈ മിശ്രിതത്തിൽ ചേർക്കുക. അതിനുശേഷം റെഡ് വൈൻ അല്ലെങ്കിൽ റം ചേർത്ത് നന്നായി ഒരു കുഴമ്പ് പരുവത്തിൽ കാരമൽ ഓറഞ്ച് സിറപ്പ് എത്തുന്നവരെ പാകം ചെയ്യുക.
  • തയാറായ പഴംപൊരി, ഗ്രാമ്പു പൊടിച്ചതും ഐസ്ക്രീമും  ചേർത്ത് അലങ്കരിച്ചു വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com