ADVERTISEMENT

വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സ്നാക്ക് ആണ്  കോക്കനട്ട് മാക്രോൺസ്. ഇത് ഉണ്ടാക്കി 4 ദിവസം വരെ കേടാവാതെ ഇരിക്കുമെങ്കിലും സാധാരണ ഉണ്ടാക്കിയ ഉടനെ തന്നെ തീർന്നു പോവാറാണ് പതിവ് അത്രയ്ക്ക് രുചിയാണ്.

ചേരുവകൾ

  • മുട്ടയുടെ വെള്ള – 2
  • പഞ്ചസാര – 100 ഗ്രാം
  • ഡെസിക്കേറ്റഡ് കോക്കനട്ട് –  150 ഗ്രാം 
  • ഉപ്പ് – 1 നുള്ള്
  • കോൺഫ്ളോർ –  1 ടേബിൾസ്പൂൺ
  • വാനില എക്സ്ട്രാക്ട് – 1 ടീസ്പൂൺ
  • ഡാർക്ക് ചോക്ലേറ്റ് –  75 ഗ്രാം (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

  • അവ്ൻ 160 ഡിഗ്രിയിൽ  (ഫാൻ അസിസ്റ്റഡ്) / 180 ഡിഗ്രി (കൺവൻഷനിൽ) പ്രീ ഹീറ്റ് ചെയ്യുക.
  • ഒരു ബേക്കിങ്  ട്രേയിൽ ബേക്കിങ് ഷീറ്റിൽ കുറച്ച് ബട്ടർ തേച്ച് വയ്ക്കുക. (ഗ്രീസ് പ്രൂഫ് പാച്മെന്റ് പേപ്പർ ഉപയോഗിക്കാം)  
  • രണ്ടു മുട്ടയുടെ വെള്ളയും പഞ്ചസാരയും ഡെസിക്കേറ്റഡ് കോക്കനട്ടും ഉപ്പും വാനിലയും കോൺഫ്ളോറും ബൗളിൽ നന്നായി യോജിപ്പിച്ചു ചേർക്കുക.
  • കൈ കൊണ്ട് ഓരോ കൊച്ചു പാറ്റിസ് അല്ലെങ്കിൽ  ഉരുളകളാക്കി തയാറാക്കി വച്ചിരിക്കുന്ന ബേക്കിംഗ് ട്രേയിൽ  വയ്ക്കുക. ഏകദേശം എട്ടു മുതൽ 10 മാക്രോൺസ് വരെ ഈ മിക്സ് വച്ചു ഉണ്ടാക്കാൻ സാധിക്കും. 
  • പ്രീ ഹീറ്റ് ചെയ്തു വച്ചിരിക്കുന്ന അവ്നിൽ  160 ഡിഗ്രിയിൽ  12 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്താൽ  നല്ല ഗോൾഡൻ ബ്രൗൺ കളറിൽ മാക്രോൺസ് റെഡി.
  • ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്ത് ഈ മാക്രോൺസിന്റെ മുകളിൽ അലങ്കരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com