ഗുലാബ് ജാമുന്റെ അലിഞ്ഞിറങ്ങുന്ന മധുരത്തിൽ ഒരു പായസം തയാറാക്കാം.
ചേരുവകൾ
- ഗുലാബ് ജാമുൻ – 30 ബോൾസ്
- ചൗവ്വരി – 100 ഗ്രാം
- പഞ്ചസാര – 100
- പാൽ – 1/2 ലിറ്റർ
- കണ്ടൻസ്ഡ് മിൽക്ക് – 3 സ്പൂൺ
- ഏലയ്ക്കായ – 2 എണ്ണം
- നെയ്യ് – 2 സ്പൂൺ
- അണ്ടിപരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗുലാബ് ജാമുൻ ബോൾസ് ഉണ്ടാക്കി വയ്ക്കുക. ചൗവ്വരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം വേവിച്ച് മാറ്റി വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക ഇനി അതേ പാത്രത്തിൽ പാലും പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി കുറച്ചു വറ്റുമ്പോൾ ഇതിലേക്ക് വേവിച്ചുവെച്ച ചൗവ്വരി കൂടി ചേർത്ത് കൊടുക്കുക അതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന ഗുലാബ് ജാമുൻ ബോൾസ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ആവശ്യത്തിന് കുറുകി കഴിയുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇറക്കാം. ഇനി ഇതിലേക്ക് നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർത്തു വിളമ്പാം