നാടൻ ദോശയ്ക്കുള്ളിൽ നൂഡിൽസ് നിറച്ചാൽ ചൈനീസ് രുചി

noodels-dosa
SHARE

ചൂട് ദോശ അൽപമൊന്നു പരിഷ്കരിച്ചെടുത്താൽ രസകൻ ചൈനീസ് വിഭവമാകും.

ചേരുവകൾ

ഷെസ്വാൻ നൂഡിൽസിനായി:

 • എണ്ണ – 2 ടീസ്പൂൺ 
 • ഗ്രാമ്പൂ വെളുത്തുള്ളി, നന്നായി അരിഞ്ഞത് – 2
 • സ്പ്രിംഗ് ഉള്ളി തണ്ട്, നന്നായി അരിഞ്ഞത് – 3
 • ചെറിയ കാപ്സിക്കം, നേർത്ത കഷ്ണം – 1 
 • കാരറ്റ്,  അരിഞ്ഞത് – 1 
 • കാബേജ്,  അരിഞ്ഞത് – ½ കപ്പ്
 • ഷെസ്വാൻ സോസ് – 1 ടീസ്പൂൺ 
 • സോയ സോസ് – 1 ടീസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന്
 • വിനാഗിരി – 1 ടീസ്പൂൺ 
 • റൈസ് നൂഡിൽസ് / മാഗി / ഏതെങ്കിലും നൂഡിൽസ് വേവിച്ചത് – 1 കപ്പ്

ദോശയ്ക്കായി: 

 • ദോശ മാവ് – 4 കപ്പ് 
 • വെണ്ണ – 3 ടീസ്പൂൺ 
 • ഷെസ്വാൻ സോസ് – 3 ടീസ്പൂൺ  

ഷെസ്വാൻ നൂഡിൽസ് തയാറാകുന്ന വിധം:

1) ഒന്നാമതായി, എണ്ണ ചൂടാക്കുക.
2) അതിൽ വെള്ളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക.
3) അതിന് ശേഷം സ്പ്രിങ് ഉള്ളിയും സോസും ചേർക്കുക.
4) ഇപ്പോൾ അതിൽ പച്ചകറികൾ ചേർത്ത്, അത് ഒരു മിനിറ്റ് നേരത്തേക്ക് വഴറ്റി എടുക്കുക.
5) കൂടാതെ ഉപ്പ്, ഷെസ്വാൻ സോസ്, സോയ സോസ്, വിനാഗിരി എനിവ ചേർക്കുക.
6) ശേഷം വേവിച്ച നൂഡിൽസ് ചേർക്കുക.
7) നൂഡിൽസ് ഉടയതെ സോസ് എല്ലായിടത്തും ചേരും വിധം നന്നായി ഇളക്കുക.

ഷെസ്വാൻ നൂഡിൽസ് ദോശ അഥവാ സ്പ്രിംഗ് ദോശ തയാറാക്കുന്ന വിധം:
1) ഒരു ദോശ വൃത്തകൃതിയിൽ പരത്തി എടുക്കാം.
2) ഇതിൽ വെണ്ണ പുരട്ടിയതിനു ശേഷം ഷെസ്വാൻ സോസ് കൂടി ചേർത്ത് പരത്തുക.
3) തയാറാക്കിയ ഷെസ്വാൻ നൂഡിൽസ് രണ്ട് ടീസ്പൂൺ ഇതിലേക്ക് ചേർക്കുക.
4) ദോശയുടെ അടിഭാഗം സ്വർണ്ണ നിറമാവുന്നതുവരെ വേവിക്കുക.
5) തുടർന്ന് നൂഡിൽസിനൊപ്പം ദോശ ചുരുട്ടുക.
6) അവസാനം, പകുതി ഷെസ്വാൻ നൂഡിൽസ് ദോശ അല്ലെങ്കിൽ സ്പ്രിങ് ദോശ മുറിച്ച്, തക്കാളി സോസ് ഒഴിച്ച് കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA