ADVERTISEMENT

രസികൻ രുചിയിൽ, ചോറിന് കൂട്ടാൻ ഇതാ കുമ്പളങ്ങായുടെ തൊണ്ടു കൊണ്ട് തോരൻ.

1.കുമ്പളങ്ങയുടെ തൊണ്ട് (കഷ്ണങ്ങൾ ആക്കിയത് ) - ഒരു ബൗൾ
2.സവാള - 1 ചെറുത്
3.ചുവന്നുള്ളി -6 എണ്ണം
4.വെളുത്തുള്ളി -6 എണ്ണം
5. പച്ചമുളക് -3 എണ്ണം
6.കറിവേപ്പില - 2 തണ്ട്
7.തേങ്ങ ചിരകിയത് - 4 ടേബിൾസ്പൂൺ
8.വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
9. ഉപ്പ് -1/2 ടേബിൾസ്പൂൺ
10.മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
11. വറ്റൽമുളക് പൊടിച്ചത് -1/2 ടേബിൾസ്പൂൺ
12. വെള്ളം - 1/2 ഗ്ലാസ്

തയാറാക്കുന്ന വിധം
∙ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ച ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക.
∙ ഇതെല്ലാം മൂത്ത് വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മൂപ്പിക്കുക.
∙ ശേഷം ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേർത്തു ചെറിയ തീയിൽ 5 മിനിറ്റ് മൂടി വെച്ചു വേവിക്കുക.
∙ 5 മിനിറ്റിന് ശേഷം അരിഞ്ഞു വെച്ച കുമ്പളങ്ങ തൊണ്ട് ചേർത്തു നന്നായി ഇളക്കി ചെറുതീയിൽ മൂടി വെക്കുക.
∙∙ ഇടക്കിടെ ഇളക്കി കൊടുക്കണം.
∙ 10 മിനിറ്റിന് ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും മൂടിവയ്ക്കുക.
∙ 10 മിനിറ്റിന് ശേഷം തുറന്ന് വലിയ തീയിൽ വെച്ചു ഇളക്കുക.
∙ ഇതിലേക്ക് തേങ്ങ ചേർത്തു നല്ല പോലെ ഇളക്കി വാങ്ങി വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com