ADVERTISEMENT

ദീപാവലി ആഘോഷമാക്കാൻ രുചിയേറും മൂന്ന് വിഭവങ്ങൾ ഇതാ... തയാറാക്കിയത് മണിസ്വാമിസ് കിച്ചണിലെ ഉമാമഹേശ്വരയ്യരും ഗീതാ ഉമാമഹേശ്വരയ്യരും. ഇരുവരും കോട്ടയം ബ്രാഹ്മണ സമൂഹം പുരുഷ, വനിതാ വിഭാഗം സെക്രട്ടറിമാരാണ്.

പാൽതിരട്ടിപ്പാൽ 

pal-thirattipal
പാൽതിരട്ടിപ്പാൽ, ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി

ചേരുവകൾ 

  • പാൽ – അര ലിറ്റർ 
  • പഞ്ചസാര – 100 ഗ്രാം
  • നാരങ്ങനീര് – ഒരു സ്പൂൺ ( പാൽ പിരിക്കാൻ )

 

തയാറാക്കുന്ന വിധം 

പാൽ തിളക്കുമ്പോൾ നാരങ്ങനീര് ഒഴിച്ച് പാൽ പിരിക്കുക. പിരിഞ്ഞ  പാൽ നന്നായി വറ്റി വരുമ്പോൾ പഞ്ചസാര ഇടുക. നന്നായി പാൽ വറ്റികഴിയുമ്പോൾ. പാൽതിരട്ടിപാൽ തയാർ. 

 

coconut-thirattipal
തേങ്ങതിരട്ടിപ്പാൽ, ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി

തേങ്ങതിരട്ടിപ്പാൽ 

ചേരുവകൾ 

  • അരമുറി തേങ്ങാ ചിരവിയത്  
  • ശർക്കര – 250 ഗ്രാം
  • നെയ്യ് – ആവശ്യത്തിന് 
  • നട്സ് – ആവശ്യത്തിന് 
  • ഏലക്കായ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • ശർക്കര പാനിയാക്കി അരിച്ചു തിളപ്പിക്കുക. ശർക്കര തക്കാളി പരുവം ആകുമ്പോൾ ( തിളപ്പിച്ച ശർക്കര വെള്ളത്തിൽ ഒഴിച്ചാൽ വെള്ളത്തിൽ അലിയാത്ത പരുവം )
  • ചിരവിവെച്ചിരിക്കുന്ന തേങ്ങാ ഇട്ട് ഇളക്കുക. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ തീയണച്ച് ഏലക്കായും  നെയ്യിൽ വറുത്ത നട്സും  ഇട്ട് ഇളക്കുക. തേങ്ങാ തിരട്ടിപ്പാൽ തയാർ. 

കൈമുറുക്ക് 

ചേരുവകൾ 

  • പൊന്നിയരി – ഒരു ഗ്ലാസ്‌ 
  • ഉഴുന്ന്മാവ് – 2 ടേബിൾ സ്പൂൺ 
  • വെണ്ണ – 25 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – 1 ലിറ്റർ 
kai-murukku
കൈമുറുക്ക്, ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി

തയാറാക്കുന്ന വിധം

പൊന്നിയരി നന്നായി വെള്ളമില്ലാതെ അരച്ചെടുക്കുക. അതിൽ ഉഴുന്ന് മാവ്, വെണ്ണ, ഉപ്പ് എന്നിവചേർത്തു നന്നായി കുഴക്കുക. ഈ മാവ് മുറുക്ക് തട്ടിൽ കൈകൊണ്ടു പിരിച്ചു ചുറ്റുക. എന്നിട്ട് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ കൈമുറുക്ക് തയാർ.

English Summary : Diwali Special Snack Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com