ലഹരി കലരാത്ത നല്ല ശുദ്ധമായ വൈൻ; നെല്ലിക്ക, മുന്തിരി, ചാമ്പയ്ക്ക രുചിയിൽ

HIGHLIGHTS
  • ക്രിസ്മസ് രാവുകളുടെ രുചിയാണ് വൈൻ
  • ആൽക്കഹോളിന്റെ അംശമില്ലാത്ത വൈൻ
3-wine-recipe
SHARE

ആൽക്കഹോളിന്റെ അംശമില്ലാത്ത വൈൻ! ലഹരി കലരാത്ത നല്ല ശുദ്ധമായ വൈൻ എങ്ങനെ തയാറാക്കും ?

വീട്ടമ്മമാർ പറയുന്നു...

നെല്ലിക്ക വൈൻ

വേണ്ടത്: 1 കിലോ നെല്ലിക്ക, 1 കിലോ പഞ്ചസാര, 1.5 ലീറ്റർ വെള്ളം, ഒരുപിടി ഗോതമ്പ്, ഗ്രാമ്പു 10 എണ്ണം, ഒരുനുള്ള് യീസ്റ്റ്.

തയാറാക്കേണ്ട വിധം: വെള്ളം തിളപ്പിച്ച് അതിലേക്ക് നെല്ലിക്കയിട്ട് തണുപ്പിക്കണം. തണുത്ത ശേഷം പഞ്ചസാരയും ഗ്രാമ്പൂവും ഗോതമ്പും യീസ്റ്റും ഇട്ട് ഭരണിയിൽ 10 ദിവസം കെട്ടിവയ്ക്കുക. 10ാം ദിവസം എടുത്ത് തോർത്ത് ഉപയോഗിച്ച് ഞെക്കി അരിച്ച് നീരെടുക്കണം. 2 ദിവസം കഴിഞ്ഞ് വീണ്ടും ഇതേ പോലെ നീരെടുക്കണം. 2 ദിവസം കഴിയുമ്പോൾ നെല്ലിക്ക വൈൻ തയാർ. (പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പട്ടിയോ ഉപയോഗിക്കാം)

∙ സോഫിയ ജോണി, വലിയപറമ്പിൽ, കാട്ടൂർ

മുന്തിരി വൈൻ

വേണ്ടത്: ഒന്നരക്കിലോ മുന്തിരി, 1 കിലോ പഞ്ചസാര, ചെറിയ കിഴി തയാറാക്കാൻ ജാതിക്ക, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട, ഗോതമ്പ്.

Grape Wine

തയാറാക്കേണ്ട വിധം: മുന്തിരി നന്നായി കഴുകി വെള്ളം തോരാൻ വയ്ക്കണം. മുന്തിരിങ്ങ വൃത്തിയായി തുടച്ചെടുത്തു ഭരണിയിൽ ഒരു അടുക്ക് നിരത്തിയിടും. ഇതിനു മുകളിൽ പഞ്ചസാര നിരത്തണം. വീണ്ടും മുന്തിരി, പഞ്ചസാര എന്ന രീതിയിൽ നിരത്തണം. ഇതിനു മുകളിലേക്ക് തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം ഒഴിക്കണം. ജാതിക്ക, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചതച്ച് ചെറിയ തുണിക്കിഴിയാക്കം. കഴുകി വൃത്തിയാക്കിയ ഗോതമ്പും ചെറിയ കിഴിയിലാക്കണം. 2 കിഴികളും ഭരണിയിലാക്കി അടയ്ക്കണം. വാഴയില വാട്ടിയെടുത്തു കെട്ടണം. 5 ദിവസം ഇടവേളയിൽ മരത്തവി ഉപയോഗിച്ച് ഇളക്കാം. 25 ദിവസത്തിനുശേഷം മുന്തിരി എടുത്തു പിഴിയണം. തോർത്ത് ഉപയോഗിച്ച് അരിച്ചു പാനീയം ഭരണിയിൽ തന്നെ ഒഴിച്ചുവയ്ക്കണം. 4 ദിവസത്തിനുശേഷം ഉപയോഗിക്കാം. (10 ദിവസത്തിനുള്ളിൽ മുന്തിരി വൈൻ നിർമിക്കണമെങ്കിൽ മുന്തിരിയും പഞ്ചസാരയും മിക്സിയിൽ അടിച്ചു ഭരണിയിലാക്കിയാൽ മതി).

∙ ഗ്രേസി ഐസക്, ഗ്രേസ് വില്ല, ഈരേഴ വടക്ക്, ചെട്ടികുളങ്ങര

ചാമ്പയ്ക്ക വൈൻ

വേണ്ടത്: ചാമ്പയ്ക്ക, പഞ്ചസാര, യീസ്റ്റ്. തയാറാക്കുന്ന വിധം: ചാമ്പക്ക കഴുകി വൃത്തിയാക്കി കുരു കളഞ്ഞു വെള്ളം വയ്ക്കുക. ഒരു കിലോ ചാമ്പക്കയ്ക്ക് അര കിലോ മുതൽ 1 കിലോ വരെ പഞ്ചസാര ഉപയോഗിക്കാം. ഭരണിയിൽ ചാമ്പക്കയും പഞ്ചസാരയും ഇട്ടശേഷം തിളച്ച വെള്ളം നിറച്ച് ഒഴിക്കുക. വെള്ളത്തിന്റെ ചൂട് ആറുമ്പോൾ യീസ്റ്റ് ലായനി ഒഴിക്കണം. (ഒരു കപ്പ് വെള്ളത്തിൽ 2 സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും കലക്കി 3 മണിക്കൂർ വച്ചതിനുശേഷമുള്ള ലായനി). നന്നായി ഇളക്കി ഭരണി കെട്ടിവയ്ക്കണം. എല്ലാ ദിവസവും ഭരണി തുറന്ന് ഇളക്കാം. 15 ദിവസത്തിനുശേഷം മുകളിൽ അടിഞ്ഞുകൂടിയ ഭാഗം തവി ഉപയോഗിച്ച് അരിച്ചുമാറ്റിയശേഷം 3 ദിവസം അനക്കം തട്ടാതെ വയ്ക്കണം. 3 ദിവസത്തിനുശേഷം ചെറിയ ട്യൂബ് ഉപയോഗിച്ച് ഭരണിയിൽ നിന്നു ചെറിയ കുപ്പികളിലേക്കു വൈൻ പകർത്താം. * (ഭരണിയിൽ നിന്നു നേരിട്ടു കുപ്പിയിലേക്കു പകർത്തിയാൽ വൈനിൽ മട്ടു കലരാം).

∙ സാലിമ്മ ചാക്കോ, ഇടയാടി, മങ്കൊമ്പ്

English Summary : Grape wine is probably the most widely homemade alcoholic beverage in an Indian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA