ADVERTISEMENT

ഈ ക്രിസ്മസ് സീസണിൽ, ആഘോഷങ്ങൾ വീടുകളിലേക്കായി ചുരുക്കി, നമ്മുടെ ഭവനങ്ങളിൽ നമ്മുക്ക് സ്വന്തമായി  ജാതിക്ക വൈൻ തയാറാക്കിയാലോ? വേദന ഒഴിവാക്കാനും ദാഹനത്തെ ശമിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനുമുള്ള കഴിവ് ഉൾപ്പെടെ ധാരാളം ആരോഗ്യഗുണങ്ങൾ ജാതിക്കയിൽ ഉണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സീസണിൽ‌ ജാതിക്ക ‌ധാരാളമായി ശേഖരിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ‌ ഉപയോഗിക്കാൻ‌ ശ്രമിക്കുകയും ചെയ്യാം, ശേഖരിച്ച ഉടനെ തന്നെ വൈൻ ഉണ്ടാക്കുന്നതായിരിക്കും ഉചിതം. ജാതിക്ക വൈൻ രുചികരവും ആരോഗ്യപ്രദവും ആണ്. ഈ ക്രിസ്തുമസ് കാലത്തു വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വൈൻ ഉണ്ടാക്കാം.

ചേരുവകൾ 

  • ജാതിക്ക തോട്  - 1 കിലോ
  • പഞ്ചസാര -1/4-1/2 കിലോ (ആവശ്യത്തിന്)
  • വെള്ളം - 3 ലിറ്റർ
  • കറുവാപ്പട്ട - 1
  • ഗ്രാമ്പൂ - 3
  • ഗോതമ്പ് - 50 ഗ്രാം
  • യീസ്റ്റ് - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ജാതിക്ക ചെറിയ കഷണങ്ങളായി എടുക്കാം. സ്റ്റെയിൻ‌ലെസ് സ്റ്റീൽ പാത്രത്തിൽ വെള്ളം എടുത്ത് ചൂടാക്കുക, അരിഞ്ഞെടുത്ത ജാതിക്ക, പഞ്ചസാര എന്നിവ ചേർക്കുക.  അത് തിളച്ചുമറിയുന്നതുവരെ കാത്തിരിക്കുക.

തിളച്ചതിനുശേഷം കുറച്ചു സമയത്തേക്ക് തണുപ്പിക്കാൻ അനുവദിക്കുക.

അതിനുശേഷം ഗ്ലാസ് പാത്രത്തിൽ കറുവാപ്പട്ട, ഗ്രാമ്പൂ, ഗോതമ്പ് എന്നിവ ചേർക്കുക. ഒടുവിൽ യീസ്റ്റ് ചേർത്ത് വൃത്തിയുള്ള തടി സ്പൂൺ ഉപയോഗിച് നന്നായി ഇളക്കുക.

എല്ലാ ചേരുവകളും ചേർത്തതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടിവെയ്ക്കുക അല്ലെങ്കിൽ ലിഡ് അല്പം അയഞ്ഞതായി അടയ്ക്കുക.

ഈ മിശ്രിതം ഒന്നിടവിട്ട ദിവസങ്ങളിൽ എപ്പോഴെങ്കിലും 5 മിനിറ്റ് ഇളക്കുക. 20 ദിവസത്തിനുശേഷം ,ചെറിയ പീസ്  മസ്ലിൻ തുണിയിലൂടെ മിശ്രിതം ശുദ്ധമായ ഉണങ്ങിയ കുപ്പിയിലേക്ക് ഒഴിക്കുക. വീണ്ടും  ഇത് 20 ദിവസം സൂക്ഷിക്കുക. 20 ദിവസത്തിന് ശേഷം വീഞ്ഞ് വീണ്ടും അരിച്ചെടുക്കുക, ശേഷം ഉണങ്ങിയ പാത്രത്തിലേക്ക്  മാറ്റി വൈൻ  ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com