രുചിക്ക്, ആരോഗ്യത്തിന് പനിക്കൂർക്കയില ബജി

metro-manorama-food-lab-contest-pachakam-panikoorka-ila-baji
SHARE

പനിയില്ലാത്തവർക്കും കഴിക്കാം, പനിക്കൂർക്കയില ബജി. നാലുമണിപ്പലഹാരമാണ്. ഔഷധഗുണമുണ്ട്. രസമാണ്. ‘മനോരമ ഫൂഡ്‌ലാബ്’ പാചകമത്സരത്തിനായി പനിക്കൂർക്കയില ബജിയും പനിക്കൂർക്ക ചായയും തയാറാക്കിയതു വെണ്ണല സ്വദേശി സുൽമ സൈഫുദ്ദീൻ. 

ബജി ചേരുവകൾ: 

  • പനിക്കൂർക്ക ഇല - 20 
  • കടലപ്പൊടി - ഒരു കപ്പ് 
  • മുളകുപൊടി - ഒരു ടീസ്പൂൺ 
  • കായപ്പൊടി - കാൽ ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ഒരു കപ്പ് 
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്നവിധം: 

ഇല കുറച്ചുനേരം വെള്ളത്തിൽ മുക്കി കഴുകി വൃത്തിയാക്കണം. പൊടികളും ഉപ്പും വെള്ളവും ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കണം. പാൻ അടുപ്പിൽവച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കണം. ഇല ഓരോന്നായി മിശ്രതത്തിൽ മുക്കി, തിളച്ച എണ്ണയിലിട്ടു വറുത്തുകോരുക. സ്വർണനിറമാകുമ്പോൾ കോരണം. 

ചായ 

ചേരുവ: പനിക്കൂർക്കയില ആറെണ്ണം, വെള്ളം ഒന്നരക്കപ്പ്. 

തയാറാക്കുന്ന വിധം: സോസ് പാനിൽ വെള്ളം തിളച്ചുവരുമ്പോൾ കഴുകിവച്ച ഇല ചേർക്കണം. മഞ്ഞനിറമാകുമ്പോൾ തീ കെടുത്താം. തേനോ പഞ്ചസാരയോ കൽക്കണ്ടമോ ചേർത്തു വിളമ്പാം. 

metro-food-lab-contest-sulfi-zainudeen
സുൽമ സൈഫുദ്ദീൻ

ഫൂഡ്‌ലാബ് പാചകമത്സരം തുടരുന്നു. ഇക്കുറിയും നാലുമണിപ്പലഹാരം തയാറാക്കാം, സമ്മാനം നേടാം. നിങ്ങൾ ചെയ്യേണ്ടത്: വേറിട്ട നാലുമണിപ്പലഹാരത്തിന്റെ ചേരുവകളും പാകപ്പെടുത്തുന്ന രീതിയും വ്യക്തമായി എഴുതി ഫോൺ നമ്പർ സഹിതം ‘മനോരമ’യിലേക്ക് അയച്ചുതരിക. വിഭവത്തിന്റെ ഫോട്ടോകളും നിങ്ങളുടെ പാസ്പോർട്ട് ഫോട്ടോയും ഉൾപ്പെടുത്താം. കുറിപ്പും ചിത്രങ്ങളും 23നു വൈകിട്ട് 6നു മുൻപു ലഭിക്കണം. metrokochi@mm.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA