ഇടുക്കി വന്യജീവി സങ്കേതത്തിന് ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഗോത്രവർഗ്ഗ കേന്ദ്രമാണ് കണ്ണംപടി ഇവിടുത്തെ സവിശേഷ പ്രദമായ ഒരു ഭക്ഷണമാണ് ഉറുമ്പ് തോരൻ പേരുപോലെതന്നെ ഇത് നീറുഉറുമ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ധാരാളം ഔഷധഗുണമുള്ള ഈ വിഭവം ജനപ്രിയമാണ്. ഇത് തയാറാക്കുന്നതിനു മുൻപായി നീറിനെ കുറച്ച് കരിക്കണം. ശേഷം ആവശ്യമെങ്കിൽ അല്പം നേരം വെയിലത്ത് വയ്ക്കാം.
ചേരുവകൾ
- നീർ ഉറുമ്പ് ചുട്ടത് – ആവശ്യത്തിന്
- തേങ്ങ – അരക്കപ്പ്
- ഉള്ളി – ആവശ്യത്തിന്
- കുരുമുളകുപൊടി – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക് – മൂന്നെണ്ണം
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഉണക്കിയെടുത്ത നീറിനെ ഒരു പാത്രത്തിൽ നന്നായി വറുത്തെടുക്കുക. ശേഷം വറുത്ത നീറിനെ ചെറു ചൂടുവെള്ളത്തിൽ കഴുകി മാറ്റുക. ശേഷം തയാറാക്കിവച്ചിരിക്കുന്ന തേങ്ങ, കുരുമുളക്, മഞ്ഞൾപ്പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നിച്ച് അരച്ച് ഇതിനോടൊപ്പം ചേർക്കുക. ശേഷം 10 മുതൽ 15 മിനിറ്റു വരെ വേവിക്കുക. ആവശ്യമെങ്കിൽ കറിവേപ്പില വീണ്ടും ചേർക്കാം
English Summary : Urumb thoran, a dish of Kannampady made with yellow ants and coconut, by Ammini amma