ADVERTISEMENT

പുതുമയുള്ളൊരു പലഹാരമാണ് ആത്തച്ചക്ക ഉണ്ണിയപ്പം. ‘മനോരമ ഫൂഡ്‌ലാബ്’ പാചകമത്സരത്തിനായി ഈ വിഭവം അവതരിപ്പിക്കുന്നത് ആലുവയിൽനിന്നുള്ള എൻ.എഫ്. സനം.

ചേരുവകൾ:

ചേരുവകൾ:
A
1. ആത്തച്ചക്ക കുരുകളഞ്ഞത് ഒരു കപ്പ്
2. അരിപ്പൊടി ഒരു കപ്പ്
3. ഗോതമ്പ്പൊടി അരക്കപ്പ്
4. പഞ്ചസാര 4 ടേബിൾസ്പൂൺ
5. ഏലക്ക 3 എണ്ണം
6. സോഡാപ്പൊടി ഒരുനുള്ള്
7. ഉപ്പ് കാൽടീസ്പൂൺ

B
8. വെള്ളം ഒന്നരക്കപ്പ്
9. റവ 3 ടേബിൾസ്പൂൺ
10. നിലക്കടല വറുത്തത് 3 ടേബിൾസ്പൂൺ
11. വെളിച്ചെണ്ണ ആവശ്യത്തിന്.

തയാറാക്കുന്ന വിധം:

മിക്സിയുടെ ജാറിൽ രണ്ടാമത്തെ (B) ചേരുവകളും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ഈ കൂട്ട് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം  ആത്തച്ചക്കയും റവയും നിലക്കടലയും ചേർത്തു യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടി ചൂടാക്കി പാകത്തിനു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ തയാറാക്കിയ മിശ്രിതം ഓരോ സ്പൂൺ വീതം ഒഴിച്ച് ആത്തച്ചക്ക ഉണ്ണിയപ്പം പാകത്തിനു മൊരിച്ചെടുക്കാം.

ഫൂഡ്‌ലാബ് പാചകമത്സരം തുടരുന്നു. ക്രിസ്മസ്, പുതുവത്സര നാളുകളാണ്. ഇക്കുറി കേക്ക് തയാറാക്കാം, സമ്മാനം നേടാം. നിങ്ങൾ ചെയ്യേണ്ടത്:  വ്യത്യസ്തമായ കേക്ക് ചേരുവകളും പാകപ്പെടുത്തുന്ന രീതിയും വ്യക്തമായി എഴുതി ഫോൺ നമ്പർ സഹിതം  ‘മനോരമ’യിലേക്ക് അയച്ചുതരിക. കേക്ക് ഉണ്ടാക്കുന്ന ഫോട്ടോകളും കേക്കിന്റെ ചിത്രവും നിങ്ങളുടെ പാസ്പോർട്ട് ഫോട്ടോയും ഉൾപ്പെടുത്താം. കുറിപ്പും ചിത്രങ്ങളും 14നു വൈകിട്ട് 6നു മുൻപു ലഭിക്കണം. metrokochi@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com