ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന കാപ്സിക്കം റൈസ് ക്രിസ്മസിന് ഒരുക്കിയാലോ? നോൺ വെജ് കറികൾക്കൊപ്പം കിടിലൻ.

1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. സെലറി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
പച്ച, മഞ്ഞ, ചുവപ്പു കാപ്സിക്കം - ഒരു വലിയ സ്പൂൺ വീതം
5. ബസ്മതി അരി - അരക്കപ്പ്, വേവിച്ചത്

പാകം ചെയ്യുന്ന വിധം

വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റണം. ഇതിൽ സെലറിയും കാപ്സിക്കവും പാകത്തിന് ഉപ്പും ചേർത്തിളക്കുക. അധികം വേവരുത്. ഇതിലേക്കു ചോറ് േചർത്തിളക്കി വിളമ്പാം.

ഇങ്ങനെ ചെയ്യുന്നതിനു പകരം അര സവാള വഴറ്റി അരിയും േചർത്തിളക്കി ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് േചർത്തിളക്കി വേവിക്കുക. ബാക്കി ചേരുവകൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ചിക്കൻ റോസ്റ്റ്

പാലപ്പത്തിനും ചോറിനും ഒപ്പം കഴിക്കാൻ ഈ ചിക്കൻ റോസ്റ്റ് മാത്രം മതി.

1. ചിക്കൻ - ഒരു കിലോ
2. വറ്റൽമുളക്- 20, അരി കളഞ്ഞത്
സവാള - രണ്ട്-മൂന്ന്
വെളുത്തുള്ളി - ഒരു കുടം
ഇഞ്ചി - ഒരിഞ്ചു കഷണം
കസ്കസ് - ഒരു വലിയ സ്പൂൺ
കുരുമുളക് - പാകത്തിന്
ഗ്രാമ്പൂ - പാകത്തിന്
ഏലയ്ക്ക - പാകത്തിന്
മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
3. വിനാഗിരി - അരയ്ക്കാൻ പാകത്തിന്
4. എണ്ണ - വറുക്കാൻ ആവശ്യത്തിന്
5. ഉപ്പ് - പാകത്തിന്
മൈദ - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി വയ്ക്കണം.
  • രണ്ടാമത്തെ ചേരുവ വിനാഗിരി ചേർത്ത് അരച്ച് ചിക്കനിൽ പുരട്ടി വയ്ക്കണം.
  • പിന്നീട് പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
  • കഷണങ്ങൾ ഗ്രേവിയിൽ നിന്നെടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരണം.
  • ഗ്രേവിയുടെ ഉപ്പു പാകത്തിനാക്കി മൈദ ചേർത്തു കുറുക്കിയെടുത്തു കറിക്കൊപ്പം വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com