മുയൽ ജിഞ്ചർ റോസ്റ്റ് സിംപിളാണ് ; 800 രൂപയോളം വിലയുണ്ട്

HIGHLIGHTS
  • നാടൻ ഇഞ്ചി അരച്ച് മസാല തയാറാക്കിയാണ് റോസ്റ്റ് ചെയ്യുന്നത്
rabbit-roast
Photo Credit : Sinto Anto
SHARE

ഒരു  കിലോ മുയൽ ഇറച്ചി കൊണ്ടുള്ള മുയൽ ജിഞ്ചർ റോസ്റ്റ്  വാങ്ങിക്കണം എങ്കിൽ  800 രൂപയോളം വരും. വീട്ടിൽ തന്നെ തയാറാക്കാനുള്ള രുചിക്കൂട്ട് നോക്കാം. 

മുയൽ ജിഞ്ചർ റോസ്റ്റ് ചെയ്യാൻ ആദ്യം തന്നെ വൃത്തിയാക്കി വച്ച ഒരു കിലോ മുയൽ ഇറച്ചിയിൽ അര  ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്തു പുരട്ടി വയ്ക്കുക.

ഇരുമ്പ് ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന 2 സവാള, 4 പച്ചമുളക്, കറിവേപ്പില, 10 അല്ലി വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റുക. അതിലേക്ക് 50 ഗ്രാം നാടൻ ഇഞ്ചി അരച്ചു ചേർത്ത് ഇളക്കി കൊടുക്കുക. അതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും 2 ടേബിൾ സ്പൂൺ മുളകുപൊടിയും 2 സ്പൂൺ മല്ലിപ്പൊടിയും ചേർത്തു വഴറ്റുക.ഒരു തക്കാളി ചെറുതായി അരിഞ്ഞു വച്ചത് ചേർത്ത് ഇളക്കിയതിനു ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ചു ആവിയിൽ വേവിച്ചെടുക്കുക. ഇറച്ചി വെന്തതിന് ശേഷം ബാക്കി ഉള്ള വെള്ളം മൂടി തുറന്നു വച്ചു കൂടിയ തീയിൽ വറ്റിച്ചെടുക്കുക. മുയൽ ജിഞ്ചർ റോസ്റ്റ് റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA