ADVERTISEMENT

മധുരം നിറയ്ക്കാൻ ഒരു സ്വീഡിഷ് ആപ്പിൾ കേക്ക് തയാറാക്കിയാലോ? വാനിലയും കറുവാപ്പട്ട പൊടിച്ചതും ചേർന്ന് രുചിവിതറുന്ന കേക്കാണിത്. ബേക്കിങ് പൗഡർ ഒട്ടും ചേർക്കാതെ ഈ ടേസ്റ്റി കേക്ക് തയാറാക്കാം.

ചേരുവകൾ

  • ബട്ടർ  – 150 ഗ്രാം
  • മുട്ട – 3 എണ്ണം
  • പഞ്ചസാര – 210 ഗ്രാം
  • മൈദ – 125 ഗ്രാം
  • വാനില ഷുഗർ – 2 ടീസ്പൂൺ
  • ആപ്പിൾ – 2  
  • കറുവാപ്പട്ട പൊടിച്ചത് – 2 ടീസ്പൂൺ
  • ബ്രൗണ്‍ ഷുഗർ – 2 ടേബിൾസ്പൂൺ 

വാനില ഷുഗർ തയാറാക്കാൻ 

ചേരുവകൾ

  • പഞ്ചസാര – 200 ഗ്രാം
  • വാനില പൗഡർ – 1 ടീസ്പൂൺ (രണ്ട് ചേരുവകളും ഒരു മിക്സറിൽ ഇട്ട് പൊടിച്ചെടുക്കാം.)

തയാറാക്കുന്ന വിധം

  • ബട്ടർ ഉരുക്കി തണുക്കാൻ വയ്ക്കുക.
  • അവ്ൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്തിടുക. കേക്ക് മോൾഡിൽ ബട്ടർ പേപ്പർ നിരത്തി തയാറാക്കി വയ്ക്കാം.

  • ഒരു പാത്രത്തിൽ മൈദയും വാനില – ഷുഗറും ഇട്ട് യോജിപ്പിക്കുക.
  • ബ്രൗൺ ഷുഗറും കറുവാപ്പട്ട പൊടിച്ചതും മറ്റൊരു ചെറിയ പാത്രത്തിൽ യോജിപ്പിച്ചെടുക്കുക.
  • ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും മുട്ടയും ബീറ്റർ ഉപയോഗിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ബേക്കിങ് പൗഡർ ഉപയോഗിക്കുന്നില്ലാത്തതുകൊണ്ട് മുട്ട നന്നായി പതഞ്ഞു വരാൻ ശ്രദ്ധിക്കണം.
  • ഇതിലേക്ക് ഉരുക്കി എടുക്ക ബട്ടർ ചേർത്ത് ഫോൾഡ് ചെയ്യാം.
  • മൈദ, വാനില, ഷുഗർ മിശ്രിതം കുറേശ്ശേ ഇതിലേക്ക് ചേർത്ത് മൃദുവായി യോജിപ്പിച്ച് എടുക്കാം.
  • ഈ മാവ് തയാറാക്കിയ കേക്ക് ടിന്നിലേക്ക് ഒഴിക്കാം.
  • ചെറുതായി മുറിച്ചെടുത്ത ആപ്പിൾ കഷ്ണങ്ങൾ ഇതിന് മുകളിൽ നിരത്താം.
  • ഇതിന് മുകളിലായി കറുവാപ്പട്ട – ബ്രൗൺ ഷുഗർ മിശ്രിതം വിതറാം. 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. രുചികരമായ സ്വീഡിഷ് ആപ്പിൾ കേക്ക് തയാർ.

 

English Summary : Here's the recipe of Swedish apple cake with vanilla and cinnamon that comes together quickly with very less ingredients.

apple-cake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com