പിടയ്ക്കണ മീനും തലക്കറിയുടെ രുചിയും : വിഡിയോ

SHARE

ആലപ്പുഴ പാണാവള്ളി പുത്തൻ വെളിയിലെ കുളം വെട്ടും എൻജിൻ വച്ച് വെള്ളം വറ്റിക്കലും മീൻ പിടുത്തവും  ഒന്നേകാൽ കിലോ തൂക്കമുള്ള വലിയ തിലോപ്പിയ തലക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. തലക്കറി... തയാറാക്കുമ്പോൾ  എരിവ് മുന്നിട്ടു നിൽക്കണം.

ചേരുവകൾ

 • വലിയ തിലോപ്പിയ തല – 2
 • മുളകുപൊടി – 2 സ്പൂൺ
 • മഞ്ഞൾപ്പൊടി – 2 സ്പൂൺ
 • കുരമുളകു പൊടി – ഒരു ചെറിയ സ്പൂൺ
 • സവാള – 2
 • തക്കാളി – 1
 • പച്ചമുളക് – 4
 • കുടംപുളി – 3 കഷണം
 • വിനാഗിരി – 2 സ്പൂൺ
 • വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന്

പാചകകുറിപ്പ് 

thilappia
 • മുറിച്ചെടുത്ത മീൻ തല നന്നായി കഴുകി മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്,  വിനാഗിരിയിൽ ചാലിച്ച് പുരട്ടി 15 മിനിറ്റ് വയ്ക്കണം.
 • ശേഷം  ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് വഴറ്റണം.
 • ഇത് ബ്രൗൺ നിറം ആകുമ്പോൾ തക്കാളി, സവാള, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റണം.
 • കുടമ്പുളിയും ചേർത്ത്  വലിയ ഗ്ലാസ് വെള്ളം ഒഴിച്ച് തിളച്ച ശേഷം തല ചേർത്തു വേവിക്കണം. 

  English Summary : Traditional recipe of Thalakkari.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA