ഊണിനൊരുക്കാം ആവോലി സ്പെഷൽ ഫ്രൈ

avoli-pompret-special-fry-easter-recipe-curry-side-dish-kerala
SHARE

വിശേഷ അവസരങ്ങളിൽ സ്പെഷൽ രുചിയിൽ തന്നെ മീൻ വറുത്തത് തയാറാക്കാം.

ചേരുവകൾ

1. ആവോലി - മൂന്ന്
2. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
   വെളുത്തുള്ളി - അഞ്ച്-ആറ് അല്ലി
   പച്ചമുളക് - രണ്ട്-മൂന്ന്, പിളർന്നത്
   നാരങ്ങാനീര് - അരക്കപ്പ്
3.എണ്ണ - വറുക്കാൻ ആവശ്യത്തിന്
4.നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക് പിളർന്നത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക.
∙വാൽഭാഗം മുറിച്ചുകളഞ്ഞ് ഓരോന്നും മൂന്നോ നാലോ സ്ഥലങ്ങളിൽ വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത്, കിച്ചൺ ടവ്വലിൽ നിരത്തുക.
∙നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

English Summary : Pomfret is a fleshy sea fish that is usually fried and served. Here is an interesting recipe to make the fried pomfret extra tasty.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA