ADVERTISEMENT

ഈ ഉഷ്ണ സമയത്ത് പലര്‍ക്കും സർബത്തങ്ങട് കാച്ച്യാലോ എന്ന് തൂവാനത്തുമ്പി സിനിമയിലെ ജയകൃഷ്ണൻ സ്റ്റൈലിൽ ഒരു ചോദ്യമുണ്ട്. പലർക്കും അറിയാം ചൂടേറുമ്പോൾ ദാഹം ശമിപ്പിക്കാനും ദേഹം തണുക്കാനും സർബത്ത് ആളൊരു മിടുക്കനാണേ. വീട്ടിലും നാടൻ സർബത്ത് ഉണ്ടാക്കാം .

ചേരുവകള്‍ :

നമ്മുടെ പറമ്പുകളിൽ കാണുന്ന നന്നാറിയുടെ വേര് (ആങ്ങാടി മരുന്നു കടകളിലും ലഭിക്കും ) പച്ചവെള്ളത്തിൽ കഴുകി. കഷ്ണങ്ങളാക്കിയത് ഒരു ചെറിയ കപ്പ് , പഞ്ചസാര ഒരു കിലോ , വെള്ളം രണ്ട് ലിറ്റർ . 

പാകം ചെയ്യുന്ന വിധം:

ഒരു ചെറിയ കപ്പ്  പഞ്ചസാര ഒരു പാനിൽ എടുത്ത് കുറഞ്ഞ തീയിൽ  വറക്കുക . പഞ്ചസാരയുടെ നിറം മാറി അലിഞ്ഞ് രൂപത്തിലാകുമ്പോൾ അതിൽ ഒരു ലിറ്റർ വെള്ളം ചേർക്കുക . വെള്ളം തിളയ്ക്കാറാകുമ്പോൾ എടുത്തുവച്ച  പഞ്ചസാര മുഴുവൻ വെള്ളത്തിൽ ചേർക്കുക ബാക്കിയുള്ള ഒരു ലിറ്റർ വെള്ളവും ഈ സമയം ഒഴിക്കാം . വെള്ളം തിളയ്ക്കുമ്പോൾ നന്നാറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതു കൂടി ചേർത്ത് അൽപസമയം നന്നായി ഇളക്കുക . നന്നാറിയുടെ ഗന്ധവും രുചിയും ചേർന്നോ എന്ന് രുചിച്ച് നോക്കുക , ഇല്ലെങ്കിൽ അൽപം കൂടി നന്നാറി ചേര്‍ത്ത് തിളപ്പിക്കാവുന്നതാണ് . ശേഷം ഇവ അരിച്ചെടുത്ത് മറ്റോരു കുപ്പിയിലേക്ക് ആക്കി സൂക്ഷിക്കുക . ഇതിൽ നിന്ന് കാൽ ഗ്ലാസ് സർബത്ത് എടുത്ത് നാരങ്ങ പിഴിഞ്ഞ് വെള്ളമോ സോഡയോ ചേർത്താല്‍ സ്വാദേറിയ നന്നാറി സർബത്തായി .

English Summary : Sharbat is prepared from fruits or flower petals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com