ADVERTISEMENT

മലയാളികളുടെ കാർഷിക പുതുവർഷമാണ് വിഷു. വിഷുവിന്റെ വരവറിയിച്ചു ദിവസങ്ങൾക്കു മുൻപു തന്നെ കണിക്കൊന്നകൾ പൂവിട്ടു നിൽപ്പുണ്ടാകും. തൊടിയിൽ വിളയുന്ന പഴങ്ങളും പച്ചക്കറി കളും, സ്വർണവും വെള്ളിയും വാൽക്കണ്ണാടിയും കോടിയും കൃഷ്ണ വിഗ്രഹവും ഒക്കെയായി ഐശ്വര്യം നിറയുന്ന വിഷു ക്കണി കണ്ടാൽ വർഷം മുഴുവൻ സമൃദ്ധിയുണ്ടാകും എന്നു വിശ്വാസം.

വിഷുക്കണിയും വിഷുക്കൈനീട്ടവും കഴിഞ്ഞാൽ പിന്നെ വിഷു പ്രാതലാണ്. പ്രാതലിനു വിഷുക്കഞ്ഞിയോ വിഷുക്കട്ടയോ ആണ് വിഭവം. കൊയ്തെടുത്ത പുന്നെല്ലിന്റെ അരി പൊടിച്ച് തേങ്ങാപ്പാലും ശർക്കരയും ചേർത്താണ് വിഷുക്കട്ട തയാറാക്കുക. ഒപ്പം അവൽ വിളയിച്ചതോ നനച്ചതോ ഉണ്ടാകും. വിഷുക്കഞ്ഞിക്ക് കോമ്പിനേഷൻ ചക്കപ്പുഴുക്കും പപ്പടവുമാണ്. ഉപ്പും മധുരവും പുളിയും കയ്പും നിറ‍ഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയിൽ വിളമ്പേണ്ടത്. മാമ്പഴപ്പുളിശ്ശേരി, ഇടിച്ചക്കത്തോരൻ, ചക്ക എരിശ്ശേരി, പാവയ്ക്കത്തീയൽ, വെണ്ടയ്ക്ക പച്ചടി തുടങ്ങി തൊടിയിൽ‌ കിട്ടുന്ന പച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങളാണ്  വിഷു സദ്യയുടെ പ്രത്യേകത. ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഒക്കെയാവും വിഷുപ്പായസത്തിന്റെ പ്രധാന ചേരുവ. വിഷുവിനു വിളമ്പാൻ 10 നാടൻ വിഭവങ്ങളുടെ രുചിക്കൂട്ട് പരിചയപ്പെടാം.

നാവിൽ കൊതിയൂറുന്ന വിഷുക്കട്ട

വിഷുക്കട്ട

തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശർക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാൻ ഉത്തമം!ഒരിക്കൽ കഴിച്ചാൽ പിന്നെ ഓർത്താൽ പോലും നാവിൽ കൊതിയൂറുന്നതാണ് വിഷു വിഭവങ്ങൾ. വിഷുക്കട്ട എങ്ങനെ തയാറാക്കാമെന്നു നോക്കാം Read More

വിഷുക്കണിയിൽ പ്രധാനം കണിയപ്പം

Kaniyappam

മലബാർ പ്രദേശങ്ങളിൽ വിഷുവിന്റെ ഭാഗമായി ഒരുക്കുന്ന കണിയിൽ പ്രധാനമാണ് കണിയപ്പം Read More

പഴമാങ്ങാക്കറിയൊഴിച്ച് ഊണു കഴിച്ചിട്ടുണ്ടോ?

പഴമാങ്ങാക്കറി

ഇത് മാമ്പഴക്കാലം, മധുരമുള്ള മാമ്പഴം കൊണ്ട് രുചികരമായി തയാറാക്കുന്ന പഴമാങ്ങാക്കറി...Read more 

നാവിൽ നിറയട്ടെ രുചികരമായ പനീർ കറി

Paneer Curry Recipe

പാൽ ഉത്പന്നങ്ങളിൽ ഒന്നാമനാണ് പനീർ. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായി്കുന്ന ധാരാളം ഘടകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. രുചികരമായ പനീർ കറി വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം Read More

കൊതിപ്പിക്കുന്ന രുചിയിൽ മുരിങ്ങക്കായ് മുളകുഷ്യം

മുരിങ്ങക്കായ് മുളകുഷ്യം

സൂപ്പർ ഫുഡിലാണ് മുരിങ്ങക്കായുടെ സ്ഥാനം. നിരവധി ഗുണങ്ങളുള്ള മുരങ്ങക്കായ് നോൺ വെജ് വിഭവങ്ങളിലും താരമാണ്. രക്തത്തെ ശുദ്ധികരിക്കുന്നതിനും പ്രതിരോധ ശക്തി.മുരിങ്ങക്കായ് മുളകുഷ്യം Read More

ഔഷധഗുണമുള്ള ചക്ക എരിശേരി

ചക്ക എരിശേരി

ചക്ക ഒരൊറ്റ പഴമല്ല, അനവധി ചെറിയ പഴങ്ങൾ കൂടി ച്ചേർന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ചക്കയ്ക്ക് ഏറെ ഔഷധഗുണമുണ്ട്. വിഷുവിഭവങ്ങളിൽ പ്രധാനമാണ്് ചക്ക എരിശേരി...Read More

നാവിൽ നിറയട്ടെ നാടൻ ഇടിച്ചക്ക തോരൻ രുചി

ഇടിച്ചക്കത്തോരൻ

വിഷു വിഭവങ്ങൾ തയാറാക്കാൻ ഇനി ദിവസങ്ങൾ മാത്രം. രുചികരമായ ഇടിച്ചക്ക തോരൻ വിഷു സദ്യയ്ക്ക് തയാറാക്കിയാലോ? Read More

ഒരു ദിവസം മുൻപേ തയാറാക്കി വയ്ക്കാം ബീറ്ററൂട്ട് പച്ചടി

Beetroot Pachadi Recipe

ഇലയിൽ ഒഴിക്കുമ്പോൾ ഒഴുകി പോകാത്തതാണ് പച്ചടിയുടെ പരുവം. സദ്യക്കുള്ള 26 വിഭവങ്ങളിൽ ഒന്നാണ് പച്ചടി. ഒരു ദിവസം മുൻപ് ഉണ്ടാക്കി വയ്ക്കാവുന്ന പച്ചടി ആണ് ബീറ്റ്റൂട്ട് പച്ചടി...Read More

തേൻ വരിക്ക വരട്ടിയതുകൊണ്ടു പ്രഥമൻ

vishu-chakka-pradhaman

ചക്കപ്രഥമന് തേൻ വരിക്കയാണു വേണ്ടത്....Read More

വിഷുവിനു വിളമ്പാം രുചികരമായ ഓലൻ

Olan Recipe

സദ്യയ്ക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് ഓലൻ.ഈ വിഷുവിനു സദ്യ സ്റ്റൈലിൽ ഒരു ഓലൻ തയാറാക്കിയാലോ? Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com