നാടൻ രുചിയിൽ ചക്കക്കുരു മുരിങ്ങയിലക്കറി

chakka-muringa
SHARE

നാടൻ ചക്കക്കുരു മുരിങ്ങയിലക്കറി വിഷു സദ്യയ്ക്ക് ഒരുക്കാം.

1. ചക്കക്കുരു വൃത്തിയാക്കി നീളത്തിൽ മുറിച്ചത് രണ്ടു കപ്പ്
പച്ചമുളക് മൂന്ന്, നീളത്തിൽ മുറിച്ചത്
മഞ്ഞൾ‌പ്പൊടി കാൽ ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
2. തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ
ജീരകം അര ചെറിയ സ്പൂൺ
3. പച്ചമാങ്ങ അരിഞ്ഞത് കാൽ കപ്പ്
മുരിങ്ങയില വൃത്തിയാക്കിയത് രണ്ടു കപ്പ്
4. വെളിച്ചെണ്ണ ഒരു വലിയ സ്പൂൺ
5. കടുക് അര ചെറിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് ഒരു വലിയ സ്പൂൺ
വറ്റൽമുളക് രണ്ട്, രണ്ടായി മുറിച്ചത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

∙ ചക്കക്കുരു വെന്ത ശേഷം രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും മാങ്ങയും മുരിങ്ങയിലയും ചേർത്തിളക്കുക. നന്നായി തിളയ്ക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങിവയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും താളിച്ചു കറിയിൽ ചേർക്കുക.

∙ ചൂടോടെ വിളമ്പാം.

English Summary : Chakkakuru Muringayila Curry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA