ADVERTISEMENT

നോമ്പു തുറക്കാൻ ബനാന സ്റ്റിക്കിന്റെ മധുരം, മിൽക്കി നട്സ് ജ്യൂസിന്റെ സമൃദ്ധി....

ബനാന സ്റ്റിക്ക് 

ചേരുവകൾ 

  • ഏത്തപ്പഴം (അധികം പഴുക്കാത്തത്) - 1/2 കിലോ 
  • മൈദ -100 ഗ്രാം 
  • അരിപ്പൊടി - 50 ഗ്രാം
  • കോൺഫ്ലവർ - 50 ഗ്രാം 
  • കോഴിമുട്ട - 1 എണ്ണം 
  • മഞ്ഞൾപ്പൊടി - 1 ടീസ്‌പൂൺ 
  • പഞ്ചസാര - 50 ഗ്രാം 
  • പാൽ - ആവശ്യത്തിന് 
  • ഉപ്പ് - പാകത്തിന് 
  • റസ്‌ക് പൗഡർ - 150 ഗ്രാം 
  • സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

ഏത്തപ്പഴം വിരൽ വലുപ്പത്തിൽ നാലായി മുറിച്ച് മാറ്റി വയ്ക്കുക. മൈദ, അരിപ്പൊടി, കോൺഫ്ലവർ, മുട്ട, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, പാകത്തിനു പാൽ എന്നിവ ചേർത്ത് എഗ്ഗ് ബീറ്റർ കൊണ്ട് മിക്‌സ് ചെയ്തു കുഴമ്പു രൂപത്തിൽ ആക്കണം. ഏത്തപ്പഴക്കഷ്ണങ്ങൾ ഈ മിശ്രിതത്തിൽ മുക്കി, റസ്‌ക് പൗഡർ നന്നായി കവർ ചെയ്‌തതിനു ശേഷം ഫ്രൈ ചെയ്‌ത്‌ എടുക്കാം. പാൻ നന്നായി ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം ഫ്രൈ ചെയ്യുന്ന സമയത്ത് തീ കുറച്ചു വേണം വറുത്തെടുക്കാൻ. 

 

മിൽക്കി നട്സ് ജ്യൂസ് 

ചേരുവകൾ 

  • മിൽക്ക് പൗഡർ - 50 ഗ്രാം 
  • കശുവണ്ടി - 100 ഗ്രാം 
  • പഞ്ചസാര - 50 ഗ്രാം 
  • ഏലയ്ക്ക - 5 എണ്ണം 
  • പാൽ - 1/2 ലിറ്റർ 

തയാറാക്കുന്ന വിധം 

08
മിൽക്കി നട്സ് ജ്യൂസ്

കസ്‌കസ് 15 മിനിറ്റ് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. മിൽക്ക് പൗഡറും പഞ്ചസാരയും കശുവണ്ടിയും ഏലയ്ക്കായും ചേർത്ത് മിക്‌സിയിൽ നന്നായി പൊടിച്ചെടുക്കണം. അര ലിറ്റർ പാൽ തിളച്ചു വരാറാകുമ്പോൾ മിക്‌സിയിൽ പൊടിച്ച മിശ്രിതം കുറേശ്ശേ ചേർക്കുക. കട്ട പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. 5 മിനിറ്റ് വിലക്കിയതിന് ശേഷം തീയണയ്ക്കാം. പാൽ തണുത്തതിനുശേഷം നേരത്തെ വെള്ളത്തിലിട്ടു വച്ച കസ്‌കസ് മാത്രം എടുത്ത് അതിലേക്ക് ചേർക്കുക. ഫ്രിജ്ജിൽ വെച്ചു തണുപ്പിച്ചോ ഐസ് ചേർത്തോ കുടിക്കാവുന്നതാണ്. 

വിഭവങ്ങൾ തയാറാക്കിയത് :
ഷാമോൻ നിഷാദ്, പെന്റാ മേനക

English Summary : Banana Stick and Milky Nuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com