ഓട്സ് ഇഡ്ഡ​ലി പ്രഭാത ഭക്ഷണമാക്കാം, പൊണ്ണത്തടി കുറയും

Oats Idli
Image Credit : GreenTree / Shutterstock
SHARE

ശരീര ഭാരം കുറയ്ക്കാനുള്ള ഓരേയൊരു മാർഗം ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക എന്നതാണ്. നന്നായി പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഏതു പൊണ്ണത്തടിയും കുറയുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം എന്നു കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് മുട്ട ഓംലറ്റും കൂട്ടുകാരുമാണോ?മുട്ട മാത്രമല്ല ഓട്സും കഴിക്കാം.  ഇതിനായി പ്രോട്ടിൻ നിറഞ്ഞ ഓട്സ് ഇഡ്ഡലി പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓട്സ് ഇഡ്ഡലി കഴിച്ചു നോക്കൂ വ്യത്യാസം അറിയാം. പുളിപ്പിച്ച് തയാറാക്കുന്ന ഇഡ്​ലിയിൽ മിനറൽസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്സ് ഇഡ്ലി അധികം സമയം പുളപ്പിക്കാൻ വയ്ക്കുകയും വേണ്ട.

ചേരുവകൾ

ഓട്സ് പൗഡർ തയാറാക്കാൻ

ഓട്സ് – 2 കപ്പ് (ചൂടാക്കി പൊടിച്ചെടുക്കാം)

 • കടുക് – 1 ടീസ്പൂൺ
 • എണ്ണ– 1 ടേബിൾ സ്പൂൺ
 • പൊട്ടുകടല – 1 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
 • പച്ചമുളക് – 1
 • കാരറ്റ് ചീകിയെടുത്തത് – 1 കപ്പ്
 • മല്ലിയില – ആവശ്യത്തിന്
 • ഉപ്പ് – ഒരു നുള്ള്

  ഇഡ്‌​ലി മാവ് തയാറാക്കാൻ
 • തൈര് – 2 കപ്പ്
 • ഉപ്പ് – 1/2 ടീസ്പൂൺ
 • ഫ്രൂട്ട് സാൾട്ട് – ഒരു നുള്ള്

തയാറാക്കുന്ന വിധം

ഓട്സ് പൗഡർ തയാറാക്കാൻ

∙ ചൂടായ പാനിൽ ഓട്സ് 5 മിനിറ്റ് ചൂടാക്കി, തണുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം.

∙ പാനിൽ എണ്ണ ചൂടായ ശേഷം കടുകിട്ടു പൊട്ടിച്ച് കടലപ്പരിപ്പും ഉഴുന്നു പരിപ്പും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന കാരറ്റും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റിയെടുക്കാം. ഇത് തണുത്ത ശേഷം ഇഡ്ഡലി മാവിൽ ചേർക്കാം.

∙ ഇഡ്ഡലി മാവ് തയാറാക്കാൻ ഒരു പാത്രത്തിൽ ഓട്സ് പൗഡർ ഇട്ട് അതിലേക്ക് ഉപ്പും വറുത്തുവച്ച വെജിറ്റബിൾ കൂട്ടും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവശ്യത്തിന് തൈരും ഇതിലേക്ക് ചേർക്കാം. ഒരു നുള്ള് ഫ്രൂട്ട് സാൾട്ടും ചേർത്ത് ഈ മിശ്രിതം യോജിപ്പിച്ചെടുക്കാം. അൽപം കട്ടിയിൽ വേണം മാവ് തയാറാക്കാൻ. അൽപ സമയം ഈ മാവ് മൂടിവയ്ക്കണം. ഇഡ്​ലി തട്ടിൽ എണ്ണ തേച്ച് ഈ മാവ് ഒഴിച്ച് 15 മിനിറ്റ് വേവിച്ചെടുക്കാം.

English Summary : Oats idli or cake, a healthy Indian vegetarian steam-cooked food, with vegetables like carrot and peas.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA