ADVERTISEMENT

കോവിഡ് വ്യാപനം ശക്തമായതോടെ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടേണ്ട‌ അവസ്ഥയാണ്. കഴിഞ്ഞ ലോക്ഡൗണിൽ ആ വിരസത മാറ്റിയത് ഡൽഗോണ കോഫിയും ചക്കകുരു ഷേയ്ക്കും അടക്കമുള്ള രുചി വിപ്ലവങ്ങളിലൂടെയാണ്. വീണ്ടുമൊരു മിനി ലോക്ഡൗണിന് സാധ്യതയേറിയതോടെ അടുക്കളിൽ പുതുതായി എന്ത് അവതരിപ്പിക്കുമെന്ന് തല പുകഞ്ഞിരിക്കുന്നവർക്കായി അവതരിപ്പിക്കുന്നു ‘ഹാഷ് ബ്രൗൺ‌’. അമേരിക്കൻ പ്രാതൽ വിഭവമായ ഹാഷ് ബ്രൗൺ ടോസ്റ്റഡ് ബ്രെഡിനൊപ്പമോ സ്ക്രാംബിൾഡ് മുട്ടയ്ക്ക് ഒപ്പമോ ഒക്കെയാണ് വിളമ്പുന്നത്. ഇതൊന്നുമില്ലാതെ വൈകുന്നേരത്തെ ചായക്കടി പലഹാരമായും ഹാഷ് ബ്രൗൺ തയാറാക്കാൻ സാധിക്കും. ഉരുളക്കിഴങ്ങ് മാത്രമാണ് പ്രധാന ചേരുവ.

പല രാജ്യങ്ങളിലും ഹാഷ് ബ്രൗൺ തയാറാക്കുന്ന രീതിക്കു മാറ്റമൊന്നുമില്ലെങ്കിലും ചേർക്കുന്ന ചേരുവകൾക്ക് വ്യത്യാസമുണ്ട്. ചിലയിടത്ത് ഗാർലിക് പൗഡർ, ഡ്രൈ ഹെർബ്സ്, ചീസ് എന്നിവ ചേർക്കാറുണ്ട്. ഇന്ത്യൻ വേർഷനിൽ വിവിധ മസാലപൊടികളും ചേർക്കുന്നവരുണ്ട്. എങ്കിലും എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഹാഷ് ബ്രൗൺ ചേരുവകൾ ഇപ്രകാരം

ചേരുവകൾ

∙ ഉരുളക്കിഴങ്ങ്– 3
∙ മുട്ട– ഒരെണ്ണം
∙ അരിപ്പൊടി– ഒരു ടേബിൾ സ്പൂൺ
∙ കോൺഫ്ലോർ– ഒരു ടേബിൾ സ്പൂൺ
∙ കുരുമുളക്പ്പൊടി– ഒരു ടീ സ്പൂൺ
∙ ഉപ്പ് - ആവശ്യത്തിന്

 

 തയാറാക്കുന്ന വിധം

∙ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ അര മണിക്കൂർ ഇട്ടു വയ്ക്കുക. ഉരുളക്കിഴങ്ങിലുള്ള സ്റ്റാർച്ച് കളയുവാനായിട്ടാണ് ഇത്. ആവശ്യമെങ്കിൽ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് 3–4 മിനിറ്റ് തിളപ്പിക്കാം. ഇത് ഉരുളക്കിഴങ്ങ് വറക്കുമ്പോൾ ക്രിസ്പ്പിയാക്കും

∙ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ഉരുളക്കിഴങ്ങ് മിശ്രിതത്തിലെ വെള്ളം മുഴുവൻ പിഴിഞ്ഞു കളയുക

∙ വെള്ളം കളഞ്ഞതിനു ശേഷം ഇതിലേക്ക് കുരുമുളക്പ്പൊടി, ഉപ്പ്, മുട്ട, അരിപ്പൊടി, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഈ സമയം ആവശ്യമെങ്കിൽ ചീസ് അടക്കമുള്ളവ ചേർക്കാം

∙ നന്നായി കുഴച്ച് എടുത്ത മിശ്രിതം ഓവൽ ഷേയ്പ്പിൽ പരത്തിയെടുത്ത ശേഷം അന്നേരം തന്നെ മീഡിയം ഫ്ലെയ്മിൽ ഷാലോ ഫ്രൈ ചെയ്തെടുക്കാം. 2–3 മണിക്കൂറോ ഒരു രാത്രിയോ ഫ്രിജിൽ തണുപ്പിച്ചതിന് ശേഷം വറക്കുകയാണെങ്കിൽ ഹാഷ് ബ്രൗൺ പൊട്ടിപ്പോകാതെ വറുത്തെടുക്കാൻ സാധിക്കും.

English Summary : Hash browns, also spelled hashed browns, are a popular American breakfast dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com