ADVERTISEMENT

ചെമ്പല്ലി കറി, മോര് കറി, കരിമീൻ പൊരിച്ചത്, അവിയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടവിഭവങ്ങളുടെ രുചിക്കുറിപ്പുകൾ പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ അടുക്കളക്കാരനായി 17 വർഷമായി സേവനമനുഷ്ഠിക്കുന്ന ടി. മുരുകേശ്. രുചിക്കുറിപ്പുകൾ മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്...

1. ചെമ്പല്ലി കറി 

ചേരുവകൾ 

1. ചെമ്പല്ലി - 1 കിലോ
2. ഇഞ്ചി - 50 ഗ്രാം
3. പച്ചമുളക് - 100 ഗ്രാം
4. കറിവേപ്പില - 2 തണ്ട്
5. മഞ്ഞൾ പൊടി - 1 ടീസ്‌പൂൺ
6. കശ്‍മീരി മുളകു പൊടി - 2 ടേബിൾ സ്‌പൂൺ
7. മുളകു പൊടി - 1 ടേബിൾ സ്‌പൂൺ
8. ഉപ്പ് - ആവശ്യത്തിന്
9. വാളൻ പുളി - 50 ഗ്രാം
10. വെളിച്ചെണ്ണ - 3 ടീ സ്‌പൂൺ
11. ഉലുവ - 1 ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം 

ചെമ്പല്ലി കറി
ചെമ്പല്ലി കറി

ചെമ്പല്ലി വൃത്തിയാക്കിയ ശേഷം ഒരു ടേബിൾ സ്‌പൂൺ മുളകു പൊടി, കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പുരട്ടി 20 മിനിറ്റ് വയ്ക്കുക. 2 ടേബിൾ സ്‌പൂൺ കശ്‍മീരി മുളക് പൊടിയും തേങ്ങയും ചേർത്തു നന്നായി അരച്ച്, പുളിവെള്ളവും തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവയും ചേർത്തു വേവിക്കുക. അതിനുശേഷം വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് കറിയിൽ ചേർക്കുക.


2. മോര് കറി 

ചേരുവകൾ 

1. വെള്ളരി - 1 കിലോ
2. മുളകു പൊടി - 2 ടീ സ്‌പൂൺ
3. ഇഞ്ചി - 20 ഗ്രാം
4. പച്ചമുളക് - 4 എണ്ണം
5. തക്കാളി - 1 എണ്ണം
6. കടുക് - 1 ടീസ്‌പൂൺ
7. കറിവേപ്പില - 2 തണ്ട്
8. വറ്റൽ മുളക് - 4 എണ്ണം
9. ഉലുവ - 1/2 ടീസ്‌പൂൺ
10. മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ
11. ഉപ്പ് - ആവശ്യത്തിന്
12. തേങ്ങ - 1 മുറി

പാകം ചെയ്യുന്ന വിധം 
വെള്ളരി കഷണങ്ങളായി അരിഞ്ഞ് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക്, ഇഞ്ചി ഇവ ചേർത്തു വേവിക്കുക. ശേഷം തേങ്ങ ചിരണ്ടിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് അരയ്ക്കുക. എന്നിട്ട് വേവിച്ചതിൽ അരപ്പിനൊപ്പം തക്കാളി കഷണങ്ങളാക്കി ഇട്ട് ചെറുതീയിൽ ചൂടാക്കുക. വേവിച്ചതു തണുത്തശേഷം തൈര് ചേർക്കാം. കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉലുവ എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് മോര് കറിയിൽ ചേർക്കുക. മോരു കാച്ചിയ ശേഷം രണ്ട് ടീസ്‌പൂൺ പച്ചക്കടുക് മിക്‌സിയിൽ അരച്ചു ചേർത്താൽ അതിന്റെ രുചി കൂടും.

murukesh
മുരുകേശ് ഇതേ സ്‌റ്റൈലിലാണ് ഇപ്പോഴും എപ്പോഴും....പിണറായിയുടെ നാട്ടിലെ വീട്ടിലുള്ള അടുക്കള പശ്ചാത്തലം

3. കരിമീൻ പൊരിച്ചത്

ചേരുവകൾ

1. കരിമീൻ - 5 എണ്ണം
2. ഇഞ്ചി - 50 ഗ്രാം
3. മുളകു പൊടി - 3 ടീസ്‌പൂൺ
4. മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. ചെറുനാരങ്ങാ നീര് - 1 നാരങ്ങയുടെ പകുതി
7. കറിവേപ്പില - 2 തണ്ട്
8. വെളിച്ചെണ്ണ - ആവശ്യത്തിന്

കരിമീൻ പൊരിച്ചത്
കരിമീൻ പൊരിച്ചത്

പാകം ചെയ്യുന്ന വിധം
കരിമീൻ വൃത്തിയാക്കിയതിനു ശേഷം വെളുത്തുളളി, ഇഞ്ചി, മുളകുപൊടി, മഞ്ഞൾപ്പൊടി, ചെറുനാരങ്ങാ നീര് എന്നിവ മിക്‌സിയിൽ അരച്ച് കരിമീനിൽ ഒരു മണിക്കൂർ പുരട്ടി വയ്ക്കുക. അതിനു ശേഷം തവയിൽ വെളിച്ചെണ്ണ ഒഴിച്ച് കരിമീൻ പൊരിക്കാം. പൊരിക്കുന്നതിനു മുൻപ് കറിവേപ്പില ചേർക്കണം.

4. അവിയൽ
ചേരുവകൾ - 1
1. ഏത്തക്കായ - 1 എണ്ണം
2. ചേന - 1/ 4 കിലോ
3. കാരറ്റ് - 1/ 4 കിലോ
4. പടവലങ്ങ - 1/ 4 കിലോ
5. പയർ - 1/ 4 കിലോ
6. മുരിങ്ങക്ക - 1/ 4 കിലോ
7. കോവയ്ക്ക - 150 ഗ്രാം
8. ബീൻസ് - 150 ഗ്രാം
9. വെള്ളരി - ചെറിയ കഷണം
10. പാവയ്ക്ക - 1 എണ്ണം. ഇവ നീളത്തിൽ ചെറിയ കഷണങ്ങളായി കാൽ ടീസ്‌പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്തു വേവിക്കുക.

അവിയൽ
അവിയൽ

ചേരുവകൾ - 2
1. പച്ചമുളക് - 2 എണ്ണം
2. വെളുത്തുള്ളി - 1 കുടം
3. ജീരകം - 1 ടീസ്‌പൂൺ
4. തൈര് - 1/2 കപ്പ്
5. തേങ്ങ ചിരകിയത് - 1 മുറി. ഈ ചേരുവകൾ മിക്‌സിയിൽ നന്നായി ഒതുക്കിയെടുക്കണം. ശേഷം, വേവിച്ച പച്ചക്കറിക്കൂട്ടിൽ ചേർത്തിളക്കി 2 ടീസ്‌പൂൺ വെളിച്ചെണ്ണയൊഴിച്ച് ഇളക്കിവാങ്ങി ഉപയോഗിക്കാം.

English Summary : Chief Minister Pinarayi Vijayans Favourite Recipes by Chef Murukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com