രാത്രി പാലിൽ തേൻ ചേർത്ത് കഴിക്കാം, ഉറക്കക്കുറവ് മാറും

HIGHLIGHTS
  • ഉറുമാമ്പഴത്തോട് തേൻ ചേർത്ത് കഴിച്ചാൽ വിളർച്ച മാറും.
  • ദിവസവും തേൻ കഴിക്കുന്നതു കോശങ്ങൾക്ക് ഊർജമേകും.
milk-honey
Image Credit : unpict / Shutterstock
SHARE

മനുഷ്യശരീരത്തിൽ കാണുന്ന എല്ലാ മൂലകങ്ങളും ചെറിയ അളവിൽ തേനിലുണ്ട്. മഗ്നീഷ്യം, കാൽസ്യം, ഗന്ധകം, ഫോസ്‌ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, അയഡിൻ, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ലവണങ്ങളും ജീവകങ്ങളും അടങ്ങിയതാണ് തേൻ. തേൻ ഒരേസമയം ആഹാരവും ഔഷധവുമാണ്. പ്രകൃതിനൽകുന്ന രസായനമാണത്. തേൻ പ്രകൃതിജന്യമായതിനാൽ അത് ശരീരകോശങ്ങൾക്ക് ഊർജം പകരുമെന്ന് കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിലെ അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ. കെ. മുരളീധരൻ പറയുന്നു. തേനിന് ഔഷധഗുണങ്ങൾ പലതാണ്.

∙ കണ്ണിനു വളരെ നല്ലതാണു തേൻ. കാരറ്റ് ജ്യൂസ്, മുരിങ്ങയില നീര് എന്നിവ തേൻ ചേർത്ത് കഴിച്ചാൽ കാഴ്‌ചശക്‌തി വർധിക്കും.
∙ ത്വക്ക് രോഗങ്ങൾ, മുറിവുകൾ, പാട്, വ്രണങ്ങൾ, ചർമത്തിലെ ചുളിവുകൾ എന്നിവ തേൻ പുരട്ടിയാൽ സുഖപ്പെടും.
∙ തേനും നെയ്യും ചേർത്തു പുരട്ടിയാൽ മുറിവുകൾ കരിയും.
∙ കഫക്കെട്ടിനു പനിക്കൂർക്കയില തേൻ ചേർത്തു കഴിച്ചാൽ മതി.
∙ ദിവസവും തേൻ കഴിക്കുന്നതു കോശങ്ങൾക്ക് ഊർജമേകും.

തേൻ അമൃത് പോലെയാണെന്നും പ്രകൃതിയുടെ വിഭവമായതിനാൽ പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാമെന്നും ഹോർട്ടികോർപ് പ്രോഗ്രാം ഓഫിസറും പാരമ്പര്യ വൈദ്യനുമായ ബെന്നി ഡാനിയൽ പറയുന്നു. പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളിലും ഒറ്റമൂലികളിലും തേൻ അവിഭാജ്യ ഘടകമാണ്. അതുപോലെയാണു സൗന്ദര്യപ്രശ്‌നങ്ങൾ മാറാൻ നിർദേശിക്കുന്ന കൂട്ടുകളിലും. ചില വിഷങ്ങൾ നിർവീര്യമാക്കാനുള്ള കഴിവും തേനിനുണ്ട്.അർബുദമടക്കമുള്ള രോഗങ്ങൾക്കു തേൻ ചേർത്ത മരുന്നു നൽകുന്നതു പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു.

ചില തേൻ ഔഷധക്കൂട്ടുകൾ

∙ ഉറുമാമ്പഴത്തോട് തേൻ ചേർത്ത് കഴിച്ചാൽ വിളർച്ച മാറും.
∙ വായ്‌പുണ്ണ്, അസിഡിറ്റി, വായ്‌നാറ്റം എന്നിവയ്‌ക്ക് തണുപ്പിച്ച കഞ്ഞിവെള്ളത്തിൽ തേൻ ചേർത്തു കഴിക്കാം.
∙ അമിതവണ്ണം കുറയാൻ തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറുനാരങ്ങാനീരും തേനും ചേർത്തുകുടിക്കുക
∙ മുഴികൊഴിച്ചിലിന് പുത്തരിച്ചുണ്ട കുല ചതച്ച് നീരെടുത്ത് തേൻ ചേർത്ത് തലയിൽ പുരട്ടുന്നതു വളരെ ഫലപ്രദം.
∙ ജലദോഷം ശമിക്കാൻ സ്‌പൂൺ പത്ത് സെക്കൻഡ് ചൂടാക്കി അതിൽ തേൻ ഒഴിച്ച് കറുവാപ്പൊടി ഒരു നുള്ള് ചേർത്ത് കഴിക്കാം
∙ കൃമിശല്യം, ഛർദി, കുഷ്‌ഠം, അതിസാരം, എക്കിൾ എന്നിവയ്‌ക്കും തേൻ മരുന്നായി നൽകാറുണ്ട്.
∙ മോണവീക്കം മാറാൻ തേൻ കവിൾകൊണ്ടാൽ മതി
∙ ഉറക്കക്കുറവിന് രാത്രി പാലിൽ തേൻ ചേർത്ത് കഴിക്കാം

മെഴുക്, റോയൽ ജെല്ലി

തേൻ പോലെ തന്നെ തേനീച്ചകൾ ഉൽപാദിപ്പിക്കുന്ന മെഴുകും റോയൽ ജെല്ലിയും (തേനീച്ചകളുടെ തലയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന പദാർഥം) മരുന്നാണ്. വിപണിയിൽ റോയൽജെല്ലിക്ക് ആവശ്യക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ ബുദ്ധിക്ക് റോയൽ ജെല്ലി അത്യുത്തമം. പുതിയ കോശങ്ങളുടെ നിർമിതിക്ക് ഇതു വളരെ സഹായകമായതിനാൽ സൗന്ദര്യവർധക വസ്‌തുക്കളിലും അർബുദ ചികിൽസയിലും ഉപയോഗിക്കുന്നു.മരങ്ങളുടെ തൊലി, ഇലഞെട്ട്, പൂക്കൾ എന്നിവയിൽനിന്ന് ചെറുതേനീച്ചകൾ ശേഖരിക്കുന്ന മരപ്പശ ചില രാസപദാർഥങ്ങളുമായി ചേർത്തുണ്ടാക്കുന്ന മെഴുകാണു പ്രപ്പോളിസ്. ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഉത്തമം. മുറിവുകളെ ഉണക്കും. വായ്‌നാറ്റവും വായിലെ വ്രണങ്ങളും മാറാൻ നല്ലതാണ്.

കടപ്പാട്

ഡോ. കെ. മുരളീധൻ, അഡീഷനൽ ചീഫ് ഫിസിഷ്യൻ കോട്ടയ്‌ക്കൽ ആര്യവൈദ്യശാല ബെന്നി ഡാനിയൽ, പാരമ്പര്യ വൈദ്യൻ മാവേലിക്കര.

English Summary : Honey Health Benefits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA