ADVERTISEMENT

ഇറ്റാലിയൻ പാസ്‌താ രുചിയിൽ സാധാരണ നൂഡിൽസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മഷ്‌റൂം, പാസ്‌താ സോസ്, ഒലിവ്സ്, ബേസിൽ, ചീസ് എന്നിവയും ചേർത്താണ് തയാറാക്കുന്നത്. ആവശ്യമെങ്കിൽ ചിക്കൻ അല്ലെങ്കിൽ ബ്രൊക്കോളിയും ഇതിൽ ചേർക്കാം. 

ചേരുവകൾ 

1. മാഗി നൂഡിൽസ് - 1 പാക്കറ്റ്
2. ഓയിൽ - 1 ടീസ്‌പൂൺ
3. വെളുത്തുള്ളി അരിഞ്ഞത് - 2 അല്ലി
4. മഷ്‌റൂം - 1 കപ്പ്
5. റെഡ് പാസ്‌ത സോസ് / മരിനാര സോസ് - 1/2 കപ്പ്
6. ഒലിവ്സ് - 2 ടേബിൾ സ്‌പൂൺ
7. ബേസിൽ ലീവ്‌സ്, ചീസ്, ഇറ്റാലിയൻ ഹെർബ്സ് , ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

പാക്കറ്റിലെ നിർദേശം അനുസരിച്ച് മാഗി നൂഡിൽസ് വേവിക്കുക. ടേസ്റ്റ് മേക്കർ ചേർക്കാതെ പാകം ചെയ്യണം. വേവിച്ച ശേഷം വെള്ളം ഊറ്റി കളഞ്ഞ് വയ്ക്കണം.

ഒരു ഫ്രയിങ് പാൻ ചൂടാക്കി ഓയിൽ, വെളുത്തുള്ളി, മഷ്‌റൂം എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് പാസ്‌താ സോസ്, ഇറ്റാലിയൻ ഹെർബ്സ് എന്നിവ ചേർത്ത് ചൂടാക്കാം (തിളപ്പിക്കരുത്). തീ ഓഫ് ചെയ്‌ത ശേഷം ഒലിവ്സും ബേസിലും ഇതിനു മുകളിൽ ഇടാം. ഈ സോസ് തയാറാക്കി വച്ച നൂഡിൽസിനു മുകളിലേക്ക് ഒഴിച്ച് ചീസ് ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.

English Summary : This Maggi has all the flavours of Italian pasta and is made with mushrooms, marinara or pasta sauce, olives, basil and cheese.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com