കൊറിയൻ ഫ്രൈഡ് ചിക്കൻ, ലോകമെമ്പാടും ആരാധകരുള്ള വിഭവം

korean-fried-chicken
Image Credit : October22 / Shutterstock
SHARE

ലോക്ഡൗൺ വീണ്ടും നീട്ടിയതോടെ അടുക്കളയിൽ പുതുതായി എന്ത് പരീക്ഷണം നടത്താമെന്നു തല പുകഞ്ഞിരിക്കുന്നവരുടെ മുൻപിലേക്ക് അവതരിപ്പിക്കുന്നു കൊറിയൻ ഫ്രൈഡ് ചിക്കൻ . 'ചിക്കിൻ ' എന്ന ഓമന പേരിലാണ് കൊറിയയിൽ അറിയപ്പെടുന്നതെങ്കിലും കൊറിയൻ ഫ്രൈഡ് ചിക്കന് ലോകമെമ്പാടും ആരാധകരേറെയാണ്. സോസ് ഒന്നും ചേർക്കാതെ വറുത്തെടുക്കുന്നവ മുതൽ സോയ് സോസിൽ മുക്കി പൊരിച്ചെടുക്കുന്നതടക്കമുള്ള ഫ്രൈഡ് ചിക്കന്റെ വിവിധ വകഭേദങ്ങൾ ഉണ്ട് . ഇതിൽ സ്വീറ്റ് ആൻഡ് സ്പൈസിയായ യങ്നം ചിക്കനാണ് പ്രധാനി. എണ്ണയിൽ രണ്ടു വട്ടം ചിക്കൻ വറുത്തെടുത്ത ശേഷം തയാറാക്കി വച്ചിരിക്കുന്ന സോസ് മിശ്രിതത്തിൽ വഴറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കൊറിയയിൽ ഗോച്ചുചങ് എന്ന വിളിക്കുന്ന റെഡ് ചില്ലി പേയ്സ്റ്റ് ഉപയോഗിച്ചാണ് ഈ ഫ്രൈഡ് ചിക്കൻ തയാറാക്കുന്നത്. ഉപ്പിലിട്ട റാഡിഷിനൊപ്പമാണ് ഇത് കൊറിയയിൽ വിളമ്പുന്നത്.

ചേരുവകൾ

 • ചിക്കൻ - ഒരു കിലോ
 • മൈദ - ഒരു കപ്പ്
 • കോൺഫ്ലോർ - 3 ടേബിൾ സ്പൂൺ
 • ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ
 • സോയ് സോസ് - 2 ടേബിൾ സ്പൂൺ
 • റെഡ് ചില്ലി പെയ്സ്റ്റ് / സോസ് - 2 ടേബിൾ സ്പൂൺ
 • വെള്ളുത്തുള്ളി - 4 - 5 അല്ലി
 • ഉപ്പ് - ആവശ്യത്തിന്
 • കുരുമുളക് പൊടി - ഒരു ടീസ്പൂൺ
 • ഇഞ്ചി - വെളുത്തുള്ളി പേയ്സ്റ്റ് - ഒരു ടീ സ്പൂൺ
 • വിനാഗിരി - ഒരു ടേബിൾ സ്പൂൺ
 • പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
 • റിഫൈൻഡ് ഓയിൽ - ചിക്കൻ വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ഫ്രിജിൽ തണുപ്പിക്കാൻ വച്ചാൽ ഏറെ നല്ലത്. ഒരു മണിക്കൂറിന് ശേഷം മൈദ - കോൺഫ്ലോർ മിശ്രിതം ചേർത്ത് എണ്ണയിൽ വറുത്തെടുത്തുക. ഇത് രണ്ട് രീതിയിൽ ചെയ്യാം.

1. ചിക്കൻ മാരിനേറ്റ് ചെയ്യാൻ വയ്ക്കുന്ന സമയം മൈദയും കോൺഫ്ലോറും ഒരു മുട്ടയും ചേർത്തതിനു ശേഷം മാറ്റിവയ്ക്കുക. പിന്നീട് ഇതു വറക്കുക.

2. മൈദ - കോൺഫ്ലോർ മിശ്രിതം വെള്ളം ചേർത്ത് മാവ് ആക്കിയ ശേഷം മാരിനേറ്റ് ചെയ്യാനായി മാറ്റിവച്ച ചിക്കൻ ഒരോ പീസുകളായി ഇതിൽ മുക്കിയെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.

ആദ്യം 10 മിനിറ്റ് ചിക്കൻ എണ്ണയിൽ വറുത്ത ശേഷം കോരി മാറ്റിവയ്ക്കുക. എണ്ണ വീണ്ടും ചൂടായ ശേഷം ഒരു 5 മിനിറ്റ് വീണ്ടും വറുക്കുക.

 • ഈ സമയം മറ്റൊരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. ചിക്കൻ വറുക്കുന്ന എണ്ണയാണെങ്കിൽ നല്ലത്.
 • ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, കെച്ചപ്പ്, സോയ്, റെഡ് ചില്ലി സോസ്, വിനാഗരി, പഞ്ചസാര എന്നിവ ചേർത്തിളക്കുക.
 • ശേഷം വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കൻ തയാറാക്കി വച്ചിരിക്കുന്ന സോസിൽ ഇട്ടു ഇളക്കുക. കൊറിയൻ ഫ്രൈഡ് ചിക്കൻ തയാർ.
 • എള്ള് ഉണ്ടെങ്കിൽ റോസ്റ്റ് ചെയ്ത ശേഷം ചിക്കനു മുകളിൽ വിതറാവുന്നതാണ്.

English Summary : Korean Fried Chicken.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA