രുചിയഴകിൽ തേൻകുഴൽ, മധുരം ഒട്ടും ഇല്ല

thenkuzhal
Image Credit : Annam Senthil Kumar /Shutterstock
SHARE

ചെട്ടിനാട് രുചിയിൽ, പ്രസിദ്ധമായ തേൻകുഴൽ (മുറുക്ക്) തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • പച്ചരി പൊടിച്ചത്  – 1 കപ്പ്
  • ഉഴുന്ന് പൊടി  – 1/2 കപ്പ് (ചൂടാക്കി പൊടിച്ചത്)
  • നെയ്യ് – അര സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കുക. 

ഇഡിയപ്പം തയാറാക്കുന്ന സേവാനാഴിയിൽ വലിയ അച്ചിട്ട് മാവ് ചുറ്റിച്ച് ചൂടായ എണ്ണയിൽ  വറുത്തെടുക്കാം. 

എണ്ണയിലേക്ക് നേരിട്ട് ഇടാൻ പറ്റാത്തവർക്ക്് ആദ്യം വാഴയിലയിലേക്ക് ചുറ്റിച്ച് വച്ചതിന് ശേഷം എണ്ണയിലിട്ട് വറുത്തെടുക്കാം.

English Summary : Thenkuzhal Murukku Snack Malayalam Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA